ധാക്ക: കരക്കടുപ്പിക്കാൻ സാധിക്കാതെ കടലിൽ കുടുങ്ങിയ കപ്പലിൽ അകപ്പെട്ട റോഹിങ്ക്യൻ അഭയാർഥികളായ 28 പേർ പട്ടിണി മ ൂലം മരിച്ചു. 382 പേരെ ബംഗ്ലാദേശ് തീര രക്ഷാസേന രക്ഷപ്പെടുത്തി. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ മലേഷ്യൻ തീരത്തേക്ക് അടുപ്പിക്കാൻ സാധിക്കാത്തതിനെ തുടർന്ന് രണ്ട് മാസത്തോളം കപ്പൽ കടലിൽ കുടുങ്ങി കിടക്കുകയായിരുന്നു.
382 അഭയാർഥികളേയും അയൽരാജ്യമായ മ്യാൻമറിലേക്ക് അയക്കാമെന്ന തീരുമാനത്ത ിലാണ് സർക്കാർ എത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ഇവർ ബംഗ്ലാദേശിൽ നിന്ന് യാത്ര തിരിച്ചവരാണോ അതോ മ്യാൻമറിൽ നിന്ന് പോയവരാണോ എന്ന കാര്യം വ്യക്തമല്ല. ഇവരെ തെക്നാഫിനു സമീപത്തെ കടൽത്തീരത്ത് എത്തിച്ചിരിക്കുകയാണ്. ഇവരിൽ കോവിഡ് വൈറസ് ബാധിതർ ഉണ്ടോ എന്ന സംശയത്തിൽ ചോദ്യം െചയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് തീര രക്ഷാ സേന വക്താവ് ലഫ്റ്റ്നൻറ് ഷാ സിയ റഹ്മാൻ പറഞ്ഞു.
ലക്ഷത്തോളം റോഹിങ്ക്യൻ മുസ്ലിംകൾ 2017ൽ മ്യാൻമറിൽ നിന്ന് വംശീയ അതിക്രമത്തെ തുടർന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു. ഇതിൽ പലരും ബംഗ്ലാദേശിൽ മ്യാൻമർ അതിർത്തിയോട് ചേർന്ന സ്ഥലത്ത് അഭയാർഥി ക്യാമ്പുകളിൽ ജീവിക്കുകയാണ്.
ഏപ്രിൽ അഞ്ചിന് മലേഷ്യൻ അധികൃതർ വടക്കു പടിഞ്ഞാറൻ ദ്വീപായ ലങ്കാവിയുടെ തീരത്ത് ബോട്ട് കണ്ടെത്തുകയും അതിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ 200ഓളം റോഹിങ്ക്യകളെ പിടികൂടുകയും ചെയ്തിരുന്നു. അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭ കൺവെൻഷനിൽ ഒപ്പിടാത്ത മലേഷ്യ പ്രധാനമായും റോഹിങ്ക്യൻ മുസ്ലിംകളുടെ പ്രധാന ഇടമാണ്.
Md Jobair, one of the rescued person said “Since then, we were adrift on the sea and without food or water some 28 people had died on the boat.”#rohingya #humantrafficing pic.twitter.com/6OX9y5rlKI
— Rohingya Women's Education Initiative (@RWEI_Women) April 15, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.