ഡമസ്കസ്: ദക്ഷിണ സിറിയയിലെ ദർആ പ്രവിശ്യയിൽ വിമതർക്കെതിരെ പ്രസിഡൻറ് ബശ്ശാർ അൽഅസദിെൻറ സേനക്ക് മുന്നേറ്റം. ഞായറാഴ്ച പ്രദേശത്തെ നിരവധി വിമതർ സർക്കാർ സേനക്ക് മുന്നിൽ കീഴടങ്ങി. ജോർഡൻ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് വിമതർ ആയുധങ്ങളുമായി കീഴടങ്ങിയത്. പ്രദേശത്ത് റഷ്യൻ സഹായത്തോടെയാണ് ബശ്ശാർ സേന മുന്നേറുന്നത്.
സംഘർഷത്തെ തുടർന്ന് നിരവധി പേരാണ് ജോർഡൻ അതിർത്തിയിലേക്ക് പലായനം ചെയ്യുന്നത്. സിവിലിയൻ പലായനം അയൽരാജ്യങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ജോർഡൻ അതിർത്തിയിൽ ഇപ്പോൾ അഭയാർഥികളെ തടയുകയാണെന്നാണ് റിപ്പോർട്ട്. കൂടുതൽ അഭയാർഥികളെ ഉൾക്കൊള്ളാനുള്ള സന്നാഹങ്ങളിെല്ലന്ന് ജോർഡൻ പ്രസ്താവനയിൽ പറഞ്ഞു. ജൂൺ രണ്ടാം പാതിയിലാണ് പ്രതിപക്ഷ വിമതരുടെ അധീനതയിലുള്ള ദർആ പ്രവിശ്യ പിടിച്ചെടുക്കാൻ സിറിയൻ സേന ആക്രമണം ആരംഭിച്ചത്.
അതിനിടെ, ദക്ഷിണ സിറിയയിലെ സംഘർഷം സംബന്ധിച്ച് റഷ്യയുമായി ഇൗ ആഴ്ച സംഭാഷണം നടക്കുമെന്ന് ജോർഡൻ വ്യക്തമാക്കി. ജോർഡൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.