ഇസ്ലാമാബാദ്: ചൈന സന്ദർശിക്കുന്ന പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ പ്രഭാഷണം തത്സമയം സംപ്രേഷണം ചെയ്യവെ, സർക്കാർ ചാനലിൽ എഴുതിക്കാണിച്ച സ്ഥലപ്പേര് കണ്ടവരെല്ലാം മൂക്കത്ത് കൈെവച്ചു. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിനു പകരം എഴുതിക്കാണിച്ചത് യാചന എന്നർഥമുള്ള ‘ബെഗ്ഗിങ്’.
ചൈനയിൽനിന്ന് സാമ്പത്തിക സഹായങ്ങൾ നേടുക എന്ന ഉദ്ദേശ്യവുമായാണ് ഇംറാൻ ഖാെൻറ സന്ദർശനമെന്നതിനാൽ ഇതിന് രാഷ്ട്രീയ മാനവും ൈകവന്നു. 20 സെക്കൻഡ് കഴിഞ്ഞപ്പോൾ ‘അക്ഷരപ്പിശാച്’ തിരിച്ചറിഞ്ഞ് ചാനൽ ഇത് പിൻവലിച്ചു.
എന്നാൽ, മിനിറ്റുകൾക്കകം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി. പാകിസ്താനിലെ ട്വിറ്റർ ട്രെൻഡായും ‘ബെഗ്ഗിങ്’ മാറി. ഇതോടെ ഇൻഫർമേഷൻ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ്. ചാനൽ സംഭവത്തിൽ ക്ഷമചോദിച്ചു. ഞായറാഴ്ച ബെയ്ജിങ്ങിലെ സെൻട്രൽ പാർട്ടി സ്കൂളിലാണ് ഇംറാൻ പ്രസംഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.