ബെയ്ജിങ്: പുതിയ കോവിഡ് കേസുകൾ ചൈനയിൽ വീണ്ടും റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ബെയ്ജിങ് നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ഭരണകൂടം. നഗരത്തിലെ പഴം, പച്ചക്കറി, മാംസ മൊത്തവിതരണ കേന്ദ്രങ്ങൾ ചൈന അടച്ചു. നഗരത്തിലെ പ്രധാന മാർക്കറ്റുകളിലൊന്നായ ഷിൻഫാദി മാർക്കറ്റ് അടച്ചതോടെ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുകയാണ്.
വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ചതോടെ സാൽമോൺ മത്സ്യങ്ങളുടെ വിതരണം ബെയ്ജിങ്ങിലെ സൂപ്പർ മാർക്കറ്റുകൾ നിർത്തിവെച്ചു. സാൽമോൺ മത്സ്യത്തിൽ വൈറസ് ഉണ്ടാവുമെന്ന് ഭയന്നാണ് വിൽപന നിർത്തിവെച്ചത്. മത്സ്യത്തിൻെറ മൊത്ത വിതരണ കേന്ദ്രമായ ഷിൻഫാദി മാർക്കറ്റിൽ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. സാൽമോൺ മത്സ്യത്തിൻെറ വിൽപന നിർത്തിയതോടെ ബെയ്ജിങ്ങിലെ ജാപ്പനീസ് റസ്റ്റോറൻറുകൾ പ്രതിസന്ധിയിലായി.
ഞായറാഴ്ച 57 പേർക്കാണ് ചൈനയിൽ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിൻെറ രണ്ടാം വ്യാപനം ചൈനയിലുണ്ടാവുമോയെന്ന ആശങ്കയാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.