തെൽഅവീവ്: മസ്ജിദുൽ അഖ്സയിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിെൻറ പേരിൽ ആഗോളതലത്തിൽ ഒറ്റപ്പെട്ടതിന് പിന്നാലെ, അൽജസീറ ചാനലിെൻറ ജറൂസലം ഒാഫിസ് അടച്ചുപൂട്ടുമെന്ന ഭീഷണിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്ത്.
വ്യാഴാഴ്ച രാവിലെയാണ് അൽജസീറ ചാനൽ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് നെതന്യാഹു തെൻറ ഫേസ്ബുക്ക് പേജിലൂടെ ആരോപിച്ചത്. നിയമപരമായ മാർഗങ്ങളിലൂടെ സാധ്യമല്ലെങ്കിൽ, ചാനലിെൻറ ജറൂസലം ഒാഫിസ് അടച്ചുപൂട്ടുന്നതിന് ആവശ്യമായ നിയമനിർമാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നെതന്യാഹുവിെൻറ പ്രസ്താവനയെ അൽജസീറ തള്ളി. പ്രസ്താവന തള്ളുന്നതായി ചാനൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.