കറാച്ചി: തെക്കുപടിഞ്ഞാറൻ പാകിസ്താനിലെ ക്വറ്റയിൽ ക്രിസ്ത്യൻ പള്ളിയിൽ ചാവേറാക്രമണം. ചുരുങ്ങിയത് ഒമ്പതുപേർ െകാല്ലപ്പെടുകയും സ്ത്രീകളും കുട്ടികളുമുൾപ്പെടെ 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബലൂചിസ്താനിലെ ബേതൽ മെമ്മോറിയൽ ചർച്ചിലാണ് ആക്രമണമുണ്ടായത്. പ്രഭാതപ്രാർഥനക്കിടെയായിരുന്നു ആയുധങ്ങളേന്തിയ നാലംഗസംഘം പള്ളിയിലെത്തിയത്.
പ്രവേശനകവാടത്തിനുസമീപം ഒരു ഭീകരനെ പൊലീസ് വെടിെവച്ചിട്ടെങ്കിലും അടുത്തയാൾ പള്ളിയിലേക്ക് ഓടിക്കയറി പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിനിടെ രണ്ടുഭീകരർ രക്ഷപ്പെട്ടെന്നും ഇവരെ പിന്തുടർന്ന് വധിച്ചതായും പൊലീസ് അറിയിച്ചു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പള്ളിയിലെത്തിയവരെ ബന്ദിയാക്കാനാണ് ആയുധങ്ങളുമായെത്തിയ ഭീകരർ ലക്ഷ്യമിട്ടതെന്ന് ബലൂചിസ്താൻ ആഭ്യന്തരമന്ത്രി മിർ സർഫറാസ് ബുക്തി പറഞ്ഞു. സുരക്ഷസേന അവരുടെ ലക്ഷ്യം തകർക്കുകയായിരുന്നു.
ആക്രമണസമയം പള്ളിക്കകത്ത് 400 ഒാളം പേർ ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി. പള്ളിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. മുമ്പും ഇൗ പള്ളിക്കുനേരെ ആക്രമണം നടന്നിട്ടുണ്ട്.
ആക്രമണത്തിൽ ആഭ്യന്തരമന്ത്രി അഹ്സൻ ഇഖ്ബാൽ അനുശോചിച്ചു. 150 കുട്ടികൾ കൊല്ലപ്പെട്ട 2014ലെ പെഷാവർ സ്കൂൾ ആക്രമണത്തിെൻറ മൂന്നാം വാർഷികത്തിന് തൊട്ടടുത്ത ദിവസമാണ് പള്ളിക്കുനേരെ ഭീകരാക്രമണമുണ്ടായത്. രാജ്യത്തെ ക്രിസ്ത്യൻപള്ളികൾക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന് തഹ്രീകെ ഇൻസാഫ് ചെയർമാൻ ഇംറാൻഖാൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.