Representative image

നേപ്പാളിൽ ബോംബ്​ സ്​ഫോടനത്തിൽ നാല്​ കുട്ടികൾ കൊല്ലപ്പെട്ടു

കാഠ്​മണ്ഡു: മധ്യപടിഞ്ഞാറൻ നേപ്പാളിൽ വ്യാഴാഴ്​ചയുണ്ടായ ബോംബ്​ സ്​ഫോടനത്തിൽ നാല്​ കുട്ടികൾ കൊല്ലപ്പെട്ടു. ഒരുകാലത്ത്​ മാവോയിസ്​റ്റുകളുടെ ശക്​തികേന്ദ്രമായിരുന്ന റോൽപ ജില്ലയിലെ ത്രിവേണി ഗ്രാമത്തിലാണ്​​ സംഭവം. അഞ്ച്​, 11, 13, 14 പ്രായത്തിലുള്ള കുട്ടികളാണ്​ മരിച്ചതെന്ന്​ ഡിവൈ.എസ്​.പി നവരാജ്​ പെഖ്​റേൽ അറിയിച്ചു. 

സൈന്യത്തെ അപായപ്പെടുത്താൻ ജില്ലയിൽ മാവോയിസ്​റ്റുകൾ സ്​ഥാപിച്ച ബോംബുകളിലും കുഴിബോംബുകളിലും പെട്ട ചിലത്​ ഇപ്പോഴും സജീവമാണെന്നാണ്​ സൂചന. അത്തരത്തിലുള്ള ബോംബുകൾ നിർവീര്യമാക്കാൻ ബോംബ്​ സ്​ക്വാഡ്​ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്​.
 

Tags:    
News Summary - Bomb blast kills 4 minors in midwest Nepal - world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.