ഒസാക: ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നത് എല്ലാ രാഷ്ട്രങ്ങളും അവസാ നിപ്പിക്കണമെന്ന് ഇന്ത്യയുൾപ്പെടെയുള്ള ബ്രിക്സ് രാഷ്ട്രങ്ങളുടെ ആഹ്വാനം. ജി20 ഉ ച്ചകോടിയുടെ ഭാഗമായാണ് ബ്രസീൽ, റഷ്യ, ഇന്ത്യ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളുടെ തലവന്മാർ ഒത്തുകൂടിയത്. ഭീകരവാദത്തിനെതിരെ ഒന്നിച്ചുപൊരുതാനുള്ള പ്രതിബദ്ധതയും രാഷ്ട്ര ത്തലവന്മാർ ആവർത്തിച്ചു. ബ്രിക്സ് രാഷ്ട്രങ്ങൾക്കെതിരായ ഭീകരാക്രമണങ്ങളെയും സമ്മേളനം അപലപിച്ചു.
സ്വന്തം രാജ്യത്തെ ഭീകരസംഘങ്ങളെ അമർച്ച ചെയ്യേണ്ടത് ഓരോ രാജ്യങ്ങളും ഉറപ്പാക്കണമെന്നും പാകിസ്താെൻറ പേരെടുത്തു പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള രാഷ്ട്രത്തലവന്മാർ ആവശ്യപ്പെട്ടു. അഴിമതി നിർമാർജനം ചെയ്ത് സ്വകാര്യ-പൊതു മേഖലകളുടെ വളർച്ച ത്വരിതപ്പെടുത്താനും ആഗോളതാപനം തടയാൻ പാരിസ് ഉടമ്പടി സംരക്ഷിക്കാനും രാഷ്ട്രത്തലവന്മാർ ധാരണയിലെത്തി.
വ്യാപാരയുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷ
യു.എസ്-ചൈന വ്യാപാരയുദ്ധം അവസാനിപ്പിക്കാനാവുമെന്ന പ്രതീക്ഷയിൽ ജി20 ഉച്ചകോടി തുടങ്ങി. എല്ലാവരും ഉറ്റുനോക്കുന്നത് യു.എസ്-ചൈന രാഷ്ട്രത്തലവന്മാരുടെ ചർച്ചയിലേക്കാണ്. ലോകത്തെ വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള മത്സരം ആഗോള സാമ്പത്തിക വ്യവസ്ഥയെതന്നെ സാരമായി ബാധിച്ചിരുന്നു. വ്യാപാര തർക്കം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജർമൻ ചാൻസലർ അംഗല മെർകൽ പറഞ്ഞു. അതിനിടെ, ചൈനയുമായുള്ള വ്യാപാര കരാർ അന്തിമഘട്ടത്തിലാണെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവ് നുഷിൻ അറിയിച്ചു. അതേസമയം, തീരുവ പിൻവലിക്കാതെ യു.എസുമായുള്ള വ്യാപാര കരാറിൽ ഒപ്പുവെക്കില്ലെന്നാണ് ചൈനയുടെ പക്ഷം.
ജപ്പാനിലേക്കു പുറപ്പെടുംമുമ്പ് കമ്യൂണിസ്റ്റ് പാർട്ടിയിലെ ഉന്നത നേതാക്കളുമായി ഷി ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.