രാസായുധ പ്രയോഗം: സിറിയക്കെതിരായ ഉപരോധനീക്കം റഷ്യ തടഞ്ഞു

യുനൈറ്റഡ് നേഷന്‍സ്: സിവിലിയന്മാര്‍ക്കെതിരെ സിറിയന്‍ സൈന്യം മൂന്നുതവണ രാസായുധം പ്രയോഗിച്ചതായ യു.എന്‍ അന്വേഷണ സംഘത്തിന്‍െറ കണ്ടത്തെല്‍ വിശ്വാസയോഗ്യമല്ളെന്ന് റഷ്യ. അതിനാല്‍ സിറിയക്കെതിരെ ഉപരോധം ചുമത്താന്‍ കഴിയില്ളെന്നും റഷ്യ ചൂണ്ടിക്കാട്ടി. 2014ലും 2015ലും സിറിയന്‍ ഗ്രാമങ്ങളില്‍ മൂന്നുതവണ രാസായുധം പ്രയോഗിച്ചതായാണ് യു.എന്‍ അന്വേഷണ സംഘത്തിന്‍െറ റിപ്പോര്‍ട്ട്. ആദ്യമായാണ് സിറിയന്‍ പ്രസിഡന്‍റ്  ബശ്ശാര്‍ അല്‍അസദിനെ പ്രതിചേര്‍ത്ത് അന്താരാഷ്ട്രതലത്തില്‍ അന്വേഷണം നടക്കുന്നത്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിറിയക്കെതിരെ ഉപരോധം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനും ഫ്രാന്‍സും യു.എന്നില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന് വ്യക്തതയും നിയമസാധുതയുമില്ളെന്നും അതിനാല്‍, സിറിയക്കുമേല്‍ ഉപരോധം കൊണ്ടുവരാന്‍ സാധിക്കില്ളെന്നും റഷ്യന്‍ അംബാസഡര്‍ വൈറ്റലി ചര്‍കിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - chemical wapon: russia block sanctions against syria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.