മൂസിലില്‍ രാസായുധ പ്രയോഗമെന്ന് സംശയം


ബഗ്ദാദ്: ഇറാഖിലെ ഐ.എസ് ശക്തികേന്ദ്രമായ മൂസില്‍ മോചിപ്പിക്കാനുള്ള യുദ്ധത്തിനിടെ രാസായുധം പ്രയോഗിച്ചതായി സംശയം. സന്നദ്ധ സംഘടനയായ ഇന്‍റര്‍നാഷനല്‍ റെഡ്ക്രോസാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇറാഖ് സേന ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ഐ.എസ് മേഖലയില്‍ ദുര്‍ബലമായിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഭീകരര്‍ അവസാന ശ്രമമെന്ന നിലയില്‍ രാസായുധങ്ങള്‍ ഉപയോഗിച്ചതായ സംശയമാണ് ബലപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മൂസിലില്‍നിന്ന് രക്ഷപ്പെട്ട് റെഡ്ക്രോസിന്‍െറ ക്യാമ്പിലത്തെിയവരുടെ പരിക്കില്‍നിന്നാണ് രാസായുധ പ്രയോഗം സംബന്ധിച്ച സൂചന ലഭിച്ചിരിക്കുന്നത്. രാസായുധങ്ങളാലുണ്ടായതെന്ന് കരുതുന്ന പരിക്കുകളോടെ അഞ്ചു കുട്ടികളെയും രണ്ടു സ്ത്രീകളെയുമാണ് ക്യാമ്പില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഏതുവിഭാഗം നടത്തിയതായാലും രാസായുധം ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് റെഡ്ക്രോസ് വക്താവ് റോബര്‍ട്ട് മര്‍ദിനി പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില പ്രതികരണവുമായി യു.എന്‍ വക്താവും രംഗത്തത്തെിയിട്ടുണ്ട്. രാസായുധം പ്രയോഗിച്ചത് സത്യമാണെങ്കില്‍ അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്നതാണിതെന്നും അംഗീകരിക്കാനാവില്ളെന്നും ഇറാഖിലെ യു.എന്‍ പ്രതിനിധി പ്രസ്താവനയില്‍ പറഞ്ഞു.

അതിനിടെ മൂസിലില്‍നിന്ന് സിവിലിയന്മാരുടെ ഒഴുക്ക് കഴിഞ്ഞ ദിവസം ശക്തമായി. നേരത്തേ ദിനംപ്രതി 4,000 പേരാണ് വന്നിരുന്നതെങ്കില്‍ കഴിഞ്ഞ ദിവസം 14,000 പേര്‍ രക്ഷപ്പെട്ടത്തെി. ഇതോടെ മൂസിലില്‍നിന്ന് രക്ഷപ്പെട്ട് ക്യാമ്പുകളിലത്തെിയവരുടെ എണ്ണം 46,000 ആയി. ഇതോടെ ക്യാമ്പുകളും ആളുകളെ ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലായിട്ടുണ്ട്. ജനസാന്ദ്രതയേറിയ പ്രദേശമായതിനാല്‍ പടിഞ്ഞാറന്‍ മൂസിലില്‍നിന്ന് വരുംദിവസങ്ങളിലും കൂടുതല്‍ അഭയാര്‍ഥിപ്രവാഹം ഉണ്ടാകും.

Tags:    
News Summary - chemical wepon in iraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.