ബെയ്ജിങ്: ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭം തുടരവെ, സന്നദ്ധസേവനത്തിനായി ചൈന സൈന്യത്തെ വിന്യസിച്ചു. കുറ് റവാളികളെ നാടുകടത്തുന്ന ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഞ്ചുമാസമായി തുടരുന്ന ജനാധിപത്യപ്രക്ഷോഭത്തിനിടെ ആദ്യമായാണ് ചൈനീസ് സൈന്യം ഹോങ്കോങ്ങലെത്തുന്നത്.
പീപ്ൾസ് ലിബറേഷൻ ആർമിയുടെ പ്രാദേശിക വിഭാഗത്തെയാണ് കാവൽ സൈന്യമായി വിന്യസിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തിനിടെ ആദ്യമായാണ് കാവൽ സൈന്യത്തെ ഇത്തരത്തിൽ പൊതുസേവനത്തിനായി ചൈന അയക്കുന്നത്.
പച്ച ടീഷർട്ടും കറുത്ത ഷോട്സും ധരിച്ച് ബക്കറ്റും കൈയിലേന്തി ബാരിക്കേഡുകളും മറ്റും നീക്കി റോഡ് വൃത്തിയാക്കുകയായിരുന്നു ആദ്യദിനം. അഗ്നിശമന ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.