ജകാർത്ത: വംശനാശ ഭീഷണി നേരിടുന്ന ലോകത്തിലെ അത്യപൂർവ ഇനം ആൾക്കുരങ്ങുകളുടെ ആവാസ വ്യവസ്ഥക്ക് വൻ ഭീഷണിയുയർത്തി ഇന്തോേനഷ്യയിൽ ചൈനയുടെ പിന്തുണയോടെ ജല വൈദ്യുതി അണക്കെട്ട് ഉയരുന്നു.
‘തപാനുലി’ വർഗത്തിൽപെട്ട ഒറാങ്കൂട്ടന്മാരുടെ സുമാത്ര ദ്വീപിലെ ഏക ആവാസ മേഖലയായി അറിയപ്പെടുന്ന ‘ബതാങ് തോരു’ മഴക്കാടുകളിൽ ആണ് 160 കോടി ഡോളർ ചെലവിട്ട് അണക്കെട്ട് വരുന്നത്. 2022ഒാടെ ഇൗ അണക്കെട്ടിെൻറ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.
പുതുതായി കണ്ടെത്തിയ ഇൗ ഇനം ആൾക്കുരങ്ങ് 800ഒാളം എണ്ണം മാത്രമാണ് ഉള്ളത്. ഇവയുടെ താവളത്തെ നെടുകെ കീറിമുറിച്ചുകൊണ്ടാണ് അണക്കെട്ട് പണിയുക. വാലില്ലാക്കുരങ്ങ്, സുമാത്രൻ കടുവകൾ, കരിങ്കുരങ്ങ് തുടങ്ങിയ അപൂർവയിനം മൃഗങ്ങളും ഇൗ കാടുകളിലെ സാന്നിധ്യങ്ങളാണ്.
ഇക്കാരണങ്ങൾ എല്ലാംകൊണ്ട് ചൈനീസ് പിന്തുണയുള്ള ഇൗ പദ്ധതിക്കെതിരെ പരിസ്ഥിതിവാദികളിൽനിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.