ബെയ്ജിങ്: ചൈന തങ്ങളുടെ സൈനിക ശേഖരം വൻതോതിൽ വെട്ടിക്കുറക്കാനൊരുങ്ങുന്നു. നിലവിൽ 23 ലക്ഷത്തോളം ഉണ്ടെന്ന് കരുതുന്ന ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി(പി.എൽ.എ)യുടെ എണ്ണം പത്തു ലക്ഷമാക്കാനാണ് തീരുമാനമെന്ന് ഒൗദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനികരുടെ എണ്ണത്തിൽ ലോകത്തിൽ ഒന്നാംസ്ഥാനത്താണ് പീപ്പിൾസ് ലിബറേഷൻ ആർമി. അത്രയുംതന്നെ റിസർവ് സൈനികരും ചൈനക്കുണ്ട്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കക്ക് 14 ലക്ഷം സൈനികരും മൂന്നാമതുള്ള ഇന്ത്യക്ക് 13.25 ലക്ഷം സൈനികരുമുണ്ട്്.
പി.എൽ.എ െമാത്തം ഉടച്ചുവാർക്കുകയാണ് ലക്ഷ്യമെന്നും നാവിക, േവ്യാമ മേഖലകൾ അടക്കം ഇതര മേഖലകളിൽ പി.എൽ.എയുടെ എണ്ണത്തിൽ ആനുപാതിക വർധന വരുത്താൻ ഉദ്ദേശിക്കുന്നതായും ചൈനീസ് സൈന്യത്തിെൻറ ഒൗദ്യോഗിക പത്രമായ പി.എൽ.എ ഡെയ്ലി പുറത്തുവിട്ടു.
പഴയ ഘടനയിൽ വാർത്തെടുത്ത സൈന്യത്തിെല വലിയൊരു ശതമാനത്തെയും ഇൗ പരിഷ്കരണത്തോടെ ആവശ്യമുള്ള പല മേഖലകളിലേക്കും വിന്യസിക്കാനാവുമെന്ന് കരുതുന്നതായി ചൈനയുടെ ജുൻ സെങ്പിങ് സ്റ്റുഡിയോ പ്രതികരിച്ചു. രാജ്യത്തിെൻറ നയതന്ത്രപരമായ ലക്ഷ്യങ്ങളും സുരക്ഷക്രമീകരണങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഇൗ പരിഷ്കരണമെന്നും കരയുദ്ധം, ആഭ്യന്തര പ്രതിരോധം എന്നിവക്കാണ് കൂടുതൽ ഉൗന്നൽ നൽകുന്നതെന്നും അവർ വ്യക്തമാക്കി. പി.എൽ.എയുടെ മൊത്തം എണ്ണം എത്രയാണെന്ന് ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നേരത്തേ മൂന്നു ലക്ഷം സൈനികരുടെ എണ്ണം കുറക്കുമെന്നായിരുന്നു ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.