ബെയ്ജിങ്: ചൈനയിലെ ജിയാങ്ഷി പ്രവിശ്യയിൽ നിർമ്മാണത്തിലിരുന്ന പവർ പ്ലാൻറിൽ പളാറ്റ്ഫോം തകർന്ന് 40 ലധികംപേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റി.
ജിയാങ്ഷിയിലെ ഫെങ്ചെങ്ങിൽ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരുന്ന പവർ പ്ലാൻറിലെ കൂളിങ് ടവർ പളാറ്റ്ഫോമാണ് തകർന്നു വീണത്. അപകടം നടന്ന സ്മയത്ത് 68 ജീവനക്കാരാണ് ജോലിയെടുത്തിരുന്നത്. കൂടുതൽ പേർ കുടുങ്ങികിടക്കുന്നുവെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കയാണ്.
10,000 മെഗാവാട്ട് പവർ ഉൽപാദിപ്പിക്കാൻ പദ്ധതിയിടുന്ന പ്രൊജക്റ്റിെൻറ ഭാഗമായി 168 മീറ്റർ ഉയരത്തിലുള്ള രണ്ട് കൂളിങ് ടവറുകളാണ് നിർമ്മിച്ചുകൊണ്ടിരുന്നതെന്ന് ചൈനീസ് ഒൗദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.