െബയ്ജിങ്: ചൈനയിൽ ശുചിമുറിവിപ്ലവത്തിന് ആഹ്വാനം ചെയ്ത് പ്രസിഡൻറ് ഷി ജിൻപിങ്. രാജ്യെത്ത വിനോദസഞ്ചാരമേഖലയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനഘടകമാണ് ശുചിമുറികൾ എന്നാണ് ഷി ജിൻപിങ്ങിെൻറ കണ്ടെത്തൽ. രാജ്യത്തെ ശുചിമുറി സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഉദ്യോഗസ്ഥരോട് അഭിപ്രായം തേടുകയും ചെയ്തു.
വൃത്തിയുള്ള ശുചിമുറി നിർമാണം ഒരിക്കലും നഷ്ടം വരില്ല. ആളുകളുടെ ജീവിതചുറ്റുപാടുകൾ ഉയർത്തും. വൃത്തിയുള്ള ശുചിമുറികൾ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും അത്യാവശ്യമാണ്. ശുചിമുറി പണിയുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഷി പറഞ്ഞു. 2016 ൽ ഏറ്റവും അധികം വിനോദസഞ്ചാരികെളത്തിയ നാലാമത്തെ രാജ്യമാണ് ചൈന. 59 ലക്ഷം വിദേശസഞ്ചാരികളാണ് ചൈന സന്ദർശിച്ചത്.
ഒക്ടോബറിൽമാത്രം രാജ്യത്ത് 68,000 പുതിയ ശുചിമുറികൾ ചൈന നിർമിച്ചിരുന്നു. 2018-20 കാലയളവിൽ 64,000 പുതിയ ശുചിമുറി നിർമാണമാണ് ചൈനയുടെ ലക്ഷ്യം. 2015 മുതലാണ് വൃത്തിയുള്ള ശുചിമുറി നിർമാണം ലക്ഷ്യംവെച്ച് ശുചിമുറിവിപ്ലവം ൈചനയിൽ ആവിഷ്കരിച്ചത്. ഗ്രാമപ്രദേശങ്ങളിൽ താൽക്കാലികശുചിമുറികളാണ് കൂടുതലായുമുള്ളത്. വിനോദസഞ്ചാരേകന്ദ്രങ്ങളിലെ ശുചിമുറികളുടെ അഭാവവും വൃത്തിയില്ലായ്മയും സഞ്ചാരികളിൽ അമർഷമുണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.