ബെയ്ജിംഗ്: ചൈനയിലെ വന്യജീവി മാംസ മാർക്കറ്റുകൾ ലോക പ്രശസ്തമാണ്. നാട്ടിലുള്ളതും കാട്ടിലുള്ളതുമായതെല്ലാം ഇറച്ചിയാക്കി കിട്ടുന്ന ചൈനയിലെ മാർക്കറ്റുകൾ ഇനി പഴയതു പോലെ ആകില്ലെന്നാണ് അവിടെ നിന്നുള്ള വാർത്തകൾ സൂചിപ്പ ിക്കുന്നത്. േകാവിഡിെൻറ പശ്ചാത്തലത്തിൽ ഇറച്ചിക്കായി ഉപയോഗിക്കാവുന്ന ജീവികളുടെ കരടു പട്ടിക സര്‍ക്കാര്‍ പുറത്തിറക്കി. മെയ് 8 വരെ പട്ടികയെക്കുറിച്ച് ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. ശേഷം ഭക്ഷണത്തിന് ഉപയോഗിക്കാവുന്ന മൃഗങ്ങളുടെ അന്തിമ പട്ടിക സർക്കാർ പുറത്തിറക്കും.
പന്നികള്‍, പശുക്കള്‍, ആട്, കോഴി, മാനുകള്‍, ഒട്ടകപക്ഷി എന്നിവയെല്ലാം ഇറച്ചി ആവശ്യത്തിനായി ഉപയോഗിക്കാവുന്ന ജീവികളുടെ കരട് പട്ടികയിലുണ്ട്. പട്ടികള്‍, വവ്വാലുകള്‍, വെരുക്, ഈനാംപേച്ചി എന്നീ മൃഗങ്ങൾ പട്ടികയിലില്ല. വവ്വാലുകളും ഈനാംപേച്ചിയും കോവിഡിെൻറ ഉറവിടമായെന്ന് സംശയിക്കുന്ന ജീവികളാണ്.
ചൈനയില്‍ മുമ്പ് പട്ടികളുടെ ഇറച്ചി വ്യാപകമായി ഉപയോഗിക്കാറുണ്ടായിരുന്നു. പുതിയ കരടു പട്ടിക പ്രാവര്‍ത്തികമായാല്‍ പട്ടിയടക്കമുള്ള ജീവികളെ കശാപ്പ് ചെയ്യുന്നത് അവസാനിക്കും.
ജനുവരി 23 മുതല്‍ ചൈനയില്‍ വന്യജീവികളുടെ മാംസ വില്‍പ്പനക്ക് താല്‍ക്കാലിക നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് ഡിസംബറില്‍ കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ലോകപ്രശസ്തമായ ഇവിടത്തെ വന്യജീവി മാംസ മാർക്കറ്റിൽ നിന്നാണ് കോവിഡ് വൈറസ് മനുഷ്യരിലെത്തിയത് എന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.