2017ല്‍ വളര്‍ച്ചനിരക്ക് കുറയും; പ്രതീക്ഷിക്കുന്നത് 6.5 ശതമാനം –ചൈന

ബെയ്ജിങ്: 2017 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദന നിരക്ക്  6.5 ശതമാനമായിരിക്കുമെന്ന്  ചൈന.
കഴിഞ്ഞ വര്‍ഷം 6.5-7 ശതമാനത്തിനിടെ വളര്‍ച്ച കൈവരിക്കാനായിരുന്നു ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായ ചൈന ലക്ഷ്യമിട്ടത്. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതും തൊഴിലവസരം ഉറപ്പാക്കുന്നതുമായ തരത്തില്‍ വളര്‍ച്ച കൈവരിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ലി കെക്വിയാങ് വ്യക്തമാക്കി.

നാഷനല്‍ പീപ്ള്‍സ് കോണ്‍ഗ്രസ് വാര്‍ഷിക സമ്മേളനത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.  സമ്മേളനം സമാപിച്ചു. 2016ല്‍ 6.7 ശതമാനം ആയിരുന്നു ചൈനയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനനിരക്ക്. 26 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു അത്.

2011ല്‍ 6.9 ശതമാനം ആയിരുന്നു വളര്‍ച്ചനിരക്ക്. അടുത്തിടെ അഞ്ചുലക്ഷം തൊഴിലുകള്‍ ചൈന വെട്ടിക്കുറച്ചിരുന്നു. ഈ തൊഴിലാളികളെ പുനരധിവസിപ്പിക്കുമെന്നും ഉറപ്പുനല്‍കി. ചൈനയുടേത് സുസ്ഥിരമായ വളര്‍ച്ച നിരക്കാണെന്ന്  ലി കെക്വിയാങ് പറഞ്ഞു.

Tags:    
News Summary - china

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.