ബെയ്ജിങ്: കോവിഡിെൻറ പ്രഭവകേന്ദ്രമായ വൂഹാനിൽ മരിച്ചവരുടെ എണ്ണത്തിൽ തിരുത്തൽ വരുത്തി ചൈന. പുതുതായി പുറത് തുവിട്ട കണക്കുകൾ പ്രകാരം മരണസംഖ്യയിൽ 50 ശതമാനം വർധനവുണ്ട്. മരണം 1290 ൽ നിന്ന് 3869ആയാണ് വർധിച്ചിരിക്കുന്നത്. ദേശീയതലത്തിലെ മരണസംഖ്യയിലും 39 ശതമാനം വർധനവുണ്ടായി. 4642 ആണ് പുതിയ കണക്ക്.
കോവിഡിൽ ഓരോ രാജ്യത്തും ആയിരങ്ങൾ മരിക്കുേമ്പാൾ, ചൈനയിലെ കണക്കുകൾ സംശയത്തിനിടയാക്കിയിരുന്നു.മരണസംഖ്യയിൽ സുതാര്യതയില്ലെന്ന് യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആരോപിച്ചിരുന്നു. തുടർന്നാണ് പുതിയ കണക്കുമായി ചൈന രംഗത്തെത്തിയത്. സ്ഥിരീകരിച്ച കേസുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
എന്നാൽ കോവിഡ് മൂലം മരണപ്പെട്ടവരുടെ യഥാർഥ കണക്കുകൾ മറച്ചുവെക്കുകയാണെന്ന ആരോപണം അവർ തള്ളി.10 വർഷത്തിനിടെ ആദ്യമായി ചൈനയുടെ സാമ്പത്തിക വളർച്ച കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.