സൻആ: യുദ്ധത്തിെൻറ കെടുതിയിലകപ്പെട്ട യമൻ ലോകത്തെ ഏറ്റവും കടുത്ത കോളറബാധിത രാജ്യമാണെന്ന് ലോകാരോഗ്യ സംഘടന. 1300ലേറെ പേർ ഇതിനകം രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയതായും രണ്ടു ലക്ഷത്തിലേറെ പേർക്ക് കോളറ ബാധയുണ്ടെന്ന് സംശയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ആഗസ്റ്റ് അവസാനമാകുന്നതോടെ രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷമാകാനും സാധ്യതയുണ്ട്. രണ്ടു മാസത്തിനിടയിൽ രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും കോളറ പടർന്നുപിടിച്ചതായും സംഘടനയുടെ ഡയറക്ടർ ജനറൽ മാർഗരറ്റ് ചാൻ പ്രസ്താവനയിൽ പറഞ്ഞു. മരിച്ചവരിൽ നാലിലൊന്ന് കുട്ടികളാണ്. പിടിപെട്ട് മണിക്കൂറുകൾക്കകം രോഗി ഗുരുതരാവസ്ഥയിലാകുന്നതിനാൽ തുടക്കത്തിൽ ചികിത്സ ലഭിക്കാത്തവർ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണ്. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് വൈറസ് ബാധിക്കുന്നത്.
യമനിൽ യുദ്ധരംഗത്തുള്ള ആഭ്യന്തര വിഭാഗങ്ങളും ഇവരെ പിന്തുണക്കുന്ന അന്താരാഷ്ട്ര സഖ്യങ്ങളുമാണ് കോളറയുടെ വ്യാപനത്തിന് കാരണക്കാരെന്ന് യു.എൻ ഏജൻസി ആരോപിക്കുന്നു. ചികിത്സ സൗകര്യങ്ങളും മരുന്നും നല്ല ഭക്ഷണവും ലഭ്യമാകാതെവന്നതാണ് രോഗം വ്യാപിക്കാൻ കാരണമായത്. പല ആശുപത്രികളും യുദ്ധത്തിൽ തകർക്കപ്പെട്ടതും ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവും ചികിത്സയെ ബാധിക്കുന്നുണ്ട്. 2015ലാണ് ഹൂതി വിമതരെ പ്രതിരോധിക്കുന്നതിനായി സൗദി സഖ്യസേന യമനിൽ ആക്രമണം തുടങ്ങിയത്.
ര
ണ്ടു വർഷത്തെ യുദ്ധത്തിനിടയിൽ പതിനായിരത്തിലേറെ പേർ മരിക്കുകയും 45,000ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
യുദ്ധം ആരംഭിച്ചശേഷം രാജ്യത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. ശുദ്ധജലത്തിെൻറ ലഭ്യതക്കുറവാണ് കോളറയുടെ വ്യാപനത്തിെൻറ പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.