കാബൂൾ: ഇൗ വർഷം ആദ്യ പകുതിയിൽ അഫ്ഗാനിസ്താനിൽ സംഘർഷങ്ങളിൽ 1692 സിവിലിയന്മാർ കൊല്ലപ്പെട്ടതായി യു.എൻ. സമീപ കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ സിവിലിയൻ മരണങ്ങൾ നടന്ന കാലയളവാണിത്. ചാവേറാക്രമണങ്ങളും തീവ്രവാദ ആക്രമണങ്ങളുമാണ് സാധാരണ ജനങ്ങൾക്ക് ഭീഷണിയായി വളർന്നിരിക്കുന്നത്.
2001ൽ അഫ്ഗാനിൽ യു.എസ് ഇടപെടൽ ആരംഭിച്ച ശേഷമാണ് സമാധാന അന്തരീക്ഷം അവതാളത്തിലായത്. 2009 മുതൽ സാധാരണ പൗരന്മാരുടെ മരണങ്ങൾ യു.എൻ പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്. ഇൗ കാലയളവിനിടയിൽ ഏറ്റവും കൂടുതൽ സിവിലിയൻ മരണങ്ങളാണ് കഴിഞ്ഞ മാസങ്ങളിലുണ്ടായത്. താലിബാനും െഎ.എസും നിരവധി ആക്രമണങ്ങളാണ് സമീപകാലത്ത് നടത്തിയത്. ഇതിൽ പലതും പൊലീസ്, സൈനിക, സർക്കാർ കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചായിരുന്നെങ്കിലും സിവിലിയന്മാരും കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം ഇൗദ് പ്രമാണിച്ച് അഫ്ഗാൻ സേനയും താലിബാനും വെടിനിർത്തൽ കരാറിലെത്തിയിരുന്നു. എന്നാൽ, കരാർ കാലാവധി കഴിഞ്ഞയുടൻ വീണ്ടും ആക്രമണങ്ങളുണ്ടായി. ബ്രസൽസിൽ ചേർന്ന നാറ്റോ രാജ്യങ്ങളുടെ ഉച്ചകോടിയിൽ അഫ്ഗാൻ പ്രശ്നം ചർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.