ഇസ്‍ലാമാബാദ്: കശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണക്കുന്ന രാജ്യങ്ങൾക്കെതിരെ മിസൈൽ ആക്രമണം നടത്തുമെന്ന പാക് മ ന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ. കശ്മീർ/ഗിൽജിത് ബാൾടിസ്താൻ കാര്യ വകുപ്പ് ചുമതലയുള്ള മന്ത്രി അലി അമിൻ ഗന ്ധാപുരാണ് വിവാദ പ്രസ്താവന നടത്തിയത്.
കശ്മീർ വിഷയത്തിൽ ഇന്ത്യയുമായി പ്രശ്നങ്ങൾ തുടരുകയാണെങ്കിൽ പാകിസ്താൻ യുദ്ധത്തിനു നിർബന്ധിതരാകും. വിഷയത്തിൽ ഇന്ത്യയെ പിന്തുണക്കുന്ന രാഷ്ട്രങ്ങളെ പാകിസ്താെൻറ ശത്രുവായി കണക്കാക്കി മിസൈൽ ആക്രമണം നടത്തുമെന്നും അലി അമിൻ പറഞ്ഞു.
അയൽരാജ്യത്തിനെതിരെ മന്ത്രി പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന വിഡിയോ ദൃശ്യങ്ങൾ പാക് മാധ്യമപ്രവർത്തക നൈല ഇനായത്ത് ട്വിറ്ററിൽ പങ്കു വച്ചിട്ടുണ്ട്.
ആർട്ടിക്കിൾ 370 റദ്ദാക്കി കശ്മീരിെൻറ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെ ഇന്ത്യ– പാക് ബന്ധം കൂടുതൽ വഷളായിരുന്നു. കശ്മീർ പ്രശ്നം ആഭ്യന്തര കാര്യമാണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. കശ്മീർ വിഷയത്തിൽ സാർക്, അറബ് രാഷ്ട്രങ്ങൾ ഇന്ത്യയെ പിന്തുണക്കുകയും ചെയ്തു. യു.എൻ പൊതുസമ്മേളനത്തിൽ ഉൾപ്പെടെ കശ്മീർ വിഷയം ഉയർത്തിയെങ്കിലും ഇന്ത്യക്ക് അനുകൂലമായ നിലപാടാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.