കോവിഡ്​ 19: മരണം 6000 കവിഞ്ഞു

ബെയ്​ജിങ്​: ലോകത്താകമാനം കൊറോണ വൈറസ്​ ബാധിതരുടെ എണ്ണം 1,59,844ആയി. 6,036 പേരാണ്​ രോഗം മൗലം മരിച്ചത്​. ഏറ്റവും ഒടുവിൽ സ്​പയിനിൽ 105 പേർ മരിച്ചതോടെയാണ്​ മരണസംഖ്യ കൂടിയത്​.

ചൈനയിൽ ത​ന്നെയാണ്​ കൊറോണ വൈറസ്​ ബാധിച്ച്​ മരിച്ചവർ കൂടുതലുള്ളത്​. 3,199 പേരാണ്​ ചൈനയിൽ മരിച്ചത്​. കോവിഡ്​ 19 എന്ന മഹാമാരി വളരെ വേഗത്തിലാണ്​ യൂറോപിൽ പടർന്നുപിടിക്കുന്നത്​.

1,907 പേരാണ്​ വൈറസ്​ ബാധയേറ്റ്​ യൂറോപിൽ മരിച്ചത്​. ഇതിൽ തന്നെ ഇറ്റലിയെയാണ്​ രോഗം വളരെ രൂക്ഷമായി ബാധിച്ചത്​.

Tags:    
News Summary - covid 19: Over 6,000 Dead Globally -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.