ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യയുമായി വീണ്ടും ചർച്ചകൾ ആരംഭിക്കാ മെന്ന് പ്രതീക്ഷിക്കുന്നതായി പാക് ഹൈകമീഷണർ സുഹൈൽ മഹമൂദ് പ്രത്യാശ പ്രകടിപ്പിച്ച ു. ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ ശാശ്വത സമാധാനത്തിന് ക്രിയാത്മക ചർച്ച ആവശ്യമാണെ ന്നും അദ്ദേഹം പറഞ്ഞു. പരസ്പരം മനസ്സിലാക്കാനും നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കാനും ഇത്തരം ചർച്ചകൾക്കാകുമെന്നും ഇന്ത്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അയൽരാജ്യങ്ങൾ തമ്മിലുള്ള ചർച്ചയും നയതന്ത്രവും ഒഴിവാക്കാനാവാത്തതാണ്. പുൽവാമ ഭീകരാക്രമണത്തിനും ബാലാകോട്ട് സൈനിക നടപടിക്കും ശേഷം ഇരുരാഷ്ട്രങ്ങൾക്കിടയിലെ ബന്ധം വഷളായ സാഹചര്യത്തിലാണ് പാക് ഹൈകമീഷണർ പാകിസ്താെൻറ നിലപാടുകൾ വ്യക്തമാക്കിയത്. പാകിസ്താെൻറ അടുത്ത വിദേശ സെക്രട്ടറിയായി നിയമിതനായ സുഹൈൽ മഹമൂദ് ഇന്ത്യൻ ഹൈകമീഷണർ സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായാണ് അഭിമുഖം നൽകിയത്.
പാകിസ്താനെക്കുറിച്ചുള്ള ഇന്ത്യയുടെ വ്യാഖ്യാനങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്. മേഖലയിൽ ശാശ്വത സമാധാനത്തിനു പുറമെ ജനങ്ങൾക്ക് സുരക്ഷിതത്വവും ക്ഷേമവും ലഭ്യമാക്കാൻ പാകിസ്താൻ കഠിന പരിശ്രമം നടത്തുന്നുണ്ട്. കര്‍താർപുര്‍ ഇടനാഴി നിർമാണത്തിന് പാകിസ്താൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.