ഇസ്ലാമാബാദ്: പാകിസ്താനിലെ മൂല്യംകൂടിയ കറന്‍സിയായ 5000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ സെനറ്റില്‍ പ്രമേയം. കള്ളപ്പണം നിയന്ത്രിക്കുന്നതിന് ഇതാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കിയത്. സെനറ്റിന്‍െറ ഉപരിസഭയില്‍ മുസ്ലിം ലീഗ് അംഗം ഉസ്മാന്‍ സൈഫുല്ല ഖാനാണ് പ്രമേയം കൊണ്ടുവന്നത്.
അംഗങ്ങളില്‍ ഭൂരിപക്ഷവും ഇതിനെ പിന്തുണക്കുകയും ചെയ്തു. വലിയ നോട്ടുകള്‍ പിന്‍വലിക്കുന്നത് ബാങ്ക് വഴിയുള്ള കൈമാറ്റങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അനധികൃത സമ്പാദ്യങ്ങള്‍ കുറക്കുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
ഘട്ടംഘട്ടമായി നോട്ട് പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടി രിക്കുന്നത്. എന്നാല്‍, പണം പിന്‍വലിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് നിയമമന്ത്രി സാഹിദ് ഹാമിദ് പ്രതികരിച്ചു. ഇന്ത്യയിലെ നോട്ട് പിന്‍വലിക്കലാണ് പ്രമേയത്തിന്‍െറ പശ്ചാത്തലമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.