അങ്കാറ: കറൻസി കൈമാറ്റവുമായി ബന്ധപ്പെട്ട് തുർക്കിയുടെയും ഖത്തറിെൻറയും കേന്ദ്രബാങ്കുകൾ കരാറിൽ ഒപ്പുവെച്ചു. യു.എസ് ഉപേരാധം സൃഷ്ടിച്ച പ്രതിസന്ധിയിൽ തുർക്കി കറൻസിയായ ലിറയുടെ മൂല്യമിടിഞ്ഞ സാഹചര്യത്തിലാണ് ഖത്തർ സഹായഹസ്തവുമായെത്തിയത്. ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരബന്ധം വർധിപ്പിക്കാനും ധാരണയായി.
പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ തുർക്കിയിൽ 300 കോടി ഡോളറിെൻറ നിക്ഷേപം നടത്തുമെന്നാണ് ഖത്തർ പ്രഖ്യാപിച്ചിരുന്നത്. ആദ്യഘട്ടത്തിൽ 1500 കോടി ഡോളറിെൻറ നിക്ഷേപത്തിനാണ് പദ്ധതിയെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി വ്യക്തമാക്കിയിരുന്നു.
യു.എസുമായി വിവിധ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് തുര്‍ക്കി ഉൽപന്നങ്ങള്ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച യുഎസ് നടപടിയെ തുടര്‍ന്ന് തുര്‍ക്കി കറന്‍സിയായ ലിറ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.