വിയൻറിയാൻ: ലാവോസിൽ അണക്കെട്ട് തകർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായ 26 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. സംഭവത്തിൽ 131 പേരെ കണ്ടെത്താനുണ്ടെന്നും അപകടത്തിെൻറ വ്യാപ്തി പൂർണമായും വിലയിരുത്താൻ കഴിഞ്ഞിട്ടില്ലെന്നും ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഷിപിയാൻ ഷി നാം നോയ് എന്ന ജലവൈദ്യുതി പദ്ധതിക്കായി നിർമാണത്തിലിരുന്ന അണക്കെട്ടാണ് കഴിഞ്ഞ ദിവസം തകർന്നത്. അണക്കെട്ടിന് സമീപത്തെ നിരവധി ഗ്രാമങ്ങൾ ഇതോടെ വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. വീടുകളുടെ ഉയരത്തിൽ വെള്ളം ഉയർന്നതോടെ ഗ്രാമങ്ങൾ തീർത്തും ഒറ്റപ്പെട്ട നിലയിലാണ്. ആറായിരത്തിലേറെ പേർക്ക് അപകടത്തിൽ കിടപ്പാടം നഷ്ടപ്പെട്ടിട്ടുണ്ട്.
തെക്കുകിഴക്കൻ ഏഷ്യയിലെ ദരിദ്ര രാജ്യമായ ലാവോസ് ജലവൈദ്യുതി പദ്ധതികൾ ആരംഭിച്ച് സമീപ രാജ്യങ്ങൾക്ക് വൈദ്യുതി വിൽക്കാനുള്ള ശ്രമത്തിലായിരുന്നു. അയൽ രാജ്യമായ തായ്ലൻഡിനാണ് പ്രധാനമായും വൈദ്യുതി വിൽപന നടത്താൻ തീരുമാനിച്ചിരുന്നത്. പദ്ധതിമൂലം ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് നേരത്തേതന്നെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. 2019ൽ പ്രവർത്തനമാരംഭിക്കുമെന്ന് അറിയിച്ചിരുന്ന അണക്കെട്ടാണ് തകർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.