വെള്ളപ്പൊക്കം തടയുന്നതിൽ പരാജയപ്പെട്ടു; 30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച് കിം ജോങ് ഉൻ

പ്യോങ്യാങ്: വെള്ളപ്പൊക്കം തടയുന്നതിൽ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ദക്ഷിണകൊറിയൻ മാധ്യമങ്ങളാണ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച വിവരം റിപ്പോർട്ട് ചെയ്തത്. ഉത്തരകൊറിയയിലുണ്ടായ പ്രളയത്തിൽ ആയിരത്തോളം പേർ മരിച്ചിരുന്നു.

കനത്ത മഴയും ഉരുൾപ്പൊട്ടലും ചാങ്ഗാങ് പ്രവശ്യയിൽ കനത്ത നാശം വിധക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കിം ജോങ് ഉന്നിന്റെ കടുത്ത നടപടി. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി, ഡ്യൂട്ടിയിൽ വീഴ്ചവരുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

എന്നാൽ, വാർത്തയുടെ ആധികാരികത സംബന്ധിച്ച് സ്ഥിരീകരണമില്ല. വെള്ളപ്പൊക്കത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർക്ക് കടുത്ത ശിക്ഷ നൽകാൻ കിം ജോങ് ഉൻ നിർദേശം നൽകിയെന്ന് ഉത്തരകൊറിയൻ വാർത്ത ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സിൻജുവിൽ നടന്ന അടിയന്തര പോളിറ്റ്ബ്യൂറോ യോഗത്തിലാണ് കിം ജോങ് ഉന്നിന്റെ നിർദേശം പുറത്ത് വന്നത്. കനത്ത മഴയെ തുടർന്നുണ്ടായ പ്രളയം 4,000ത്തോളം കുടുംബങ്ങളെ ബാധിച്ചിരുന്നു. ആയിരക്കണക്കിന് പേർക്കാണ് വീടും മറ്റ് സ്വത്തുവകകളും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നത്.

Tags:    
News Summary - North Korea's Kim orders execution of 30 govt officials for 'failing' to prevent floods, landslides in July

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.