ബെയ്ജിങ്: ചൈനയിലെ ഷിൻജിയാങ് മേഖലയിലുണ്ടായ ഭൂചലനത്തിൽ എട്ടു പേർ മരിച്ചു. 25 ഒാളം പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.
പാമിർ പീഠഭൂമിക്ക് തെക്ക്കിഴക്ക് 8കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിെൻറ പ്രഭവകേന്ദ്രമെന്ന് ജിയോളജിക്കൽ സർവെ റിപ്പോർട്ട് ചെയ്തു. ഭൂകമ്പം ശക്തമായി അനുഭവപ്പെട്ട താക്സ്കോർഗാനിൽ നിന്നും 9,200 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
ഭൂകമ്പത്തിൽ 180 ഒാളം വീടുകൾ തകർന്നു. നിരവധി കെട്ടിടങ്ങൾ തകരുകയും റോഡുകൾക്ക് കേടുപാടു സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഷിൻജിയാങിലുണ്ടായ ഭൂകമ്പത്തിെൻറ തുടർ ചലനങ്ങൾ അയൽപ്രദേശങ്ങളായ അഫ്ഗാനിസ്താനിലും പാകിസ്താനിലും അനുഭവപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.