ബഗ്ദാദ്: ഇറാഖിെൻറ തലസ്ഥാനമായ ബഗ്ദാദിലുണ്ടായ ഇരട്ട ചാവേർ സ്ഫോടനത്തിൽ 38 പേർ െകാല്ലപ്പെട്ടു. സെൻട്രൽ ബഗ്ദാദിലെ ത്വയറാൻ ചത്വരത്തിലാണ് ആക്രമണം നടന്നത്. 105ഒാളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നഗരത്തിൽ ഏറ്റവും തിരക്കുനിറഞ്ഞ പ്രദേശത്താണ് ആക്രമണം നടന്നത്. ദിവസവും രാവിലെ നിർമാണത്തൊഴിലാളികൾ വലിയ തോതിൽ ഒത്തുകൂടുന്ന സ്ഥലമാണിത്. മുമ്പും ഇവിടെ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. രണ്ടുപേർ ചത്വരത്തിലെത്തിയ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
മാസങ്ങൾക്കുമുമ്പ് പ്രധാനമന്ത്രി ഹൈദർ അൽഅബാദി ഇസ്ലാമിക് സ്റ്റേറ്റിനു മേൽ വിജയപ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തലസ്ഥാന നഗരത്തിൽ രാജ്യത്തെ നടുക്കി തുടർച്ചയായ ആക്രമണം.
കഴിഞ്ഞദിവസം ജാമില ജില്ലയിലുണ്ടായ ആക്രമണത്തിൽ രണ്ട് സിവിലിയന്മാർ െകാല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച ഉണ്ടായ ബോംബ് സ്േഫാടനത്തിൽ അഞ്ചുപേരും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.