ഡമസ്കസ്: സിറിയയിൽ െഎ.എസിെൻറ അവസാന ശക്തികേന്ദ്രമായ ദൈർ അസ്സൂർ നഗരം സൈന്യം തിരിച്ചുപിടിച്ചു. നഗരം പൂർണമായും െഎ.എസിൽനിന്ന് മോചിപ്പിച്ചതായി സിറിയൻ മാധ്യമമായ സന ടി.വി റിപ്പോർട്ട് ചെയ്തു. 2014ലാണ് നഗരം െഎ.എസ് പിടിച്ചെടുത്തത്. അന്നുമുതൽ െഎ.എസിെൻറ ഉപരോധത്തിൽ കഴിയുകയാണ് ഇവിടത്തെ ജനങ്ങൾ. ഇറാഖ് അതിർത്തിക്കടുത്ത നഗരമായതിനാൽ െഎ.എസിനെ സംബന്ധിച്ചിടത്തോളം ഏെറ പ്രധാനമായിരുന്നു ദൈർ അസ്സൂർ.
യുഫ്രട്ടീസ് നദിയോടു ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവിടെവെച്ചായിരുന്നു ഇറാഖിനും സിറിയക്കുമിടയിൽ ആയുധക്കൈമാറ്റവും മറ്റും െഎ.എസ് നടത്തിയിരുന്നത്. സിറിയയിലെ പ്രധാന എണ്ണസമ്പന്ന നഗരമാണിത്. സെപ്റ്റംബറിലാണ് ദൈർ അസ്സൂർ തിരിച്ചുപിടിക്കാനായി പോരാട്ടം തുടങ്ങിയത്. യു.എസ് പിന്തുണയുള്ള കുർദ് സൈനികരും പോരാട്ടത്തിൽ സഹായിക്കാനുണ്ടായിരുന്നു. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ്, കുർദിഷ്-അറബ് സേനകൾ ചേർന്നതാണ് യു.എസ് പിന്തുണയോടെയുള്ള സഖ്യം. പോരാട്ടം തുടങ്ങിയതു മുതൽ 3,50,000 പേർ ഇവിടെനിന്ന് പലായനം ചെയ്തു. കഴിഞ്ഞ മാസം െഎ.എസ് ശക്തികേന്ദ്രമായിരുന്ന റഖയും സൈന്യം തിരിച്ചുപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.