വാഷിങ്ടൺ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ അത്യാസന്ന നിലയിലാണെന്ന റിപ്പോർട്ട് തള്ളി അമേരിക്കൻ പ്രസിഡന്‍റ ് ഡോണൾഡ് ട്രംപ്. ഇത് തെറ്റായ വാർത്തയാണെന്ന് കരുതുന്നു. പഴയ രേഖകൾ ഉദ്ധരിച്ച് മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തകളാ ണ് താൻ അറിഞ്ഞത്. ഉത്തര കൊറിയുമായും കിം ജോങ് ഉന്നുമായും നല്ല ബന്ധമാണുള്ളത്. അദ്ദേഹത്തിന് കുഴപ്പമില്ലെന്ന് വിശ്വസിക്കുന്നു.- ട്രംപ് വ്യക്തമാക്കി.
ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കിം ജോങ് ഉന്നിന്‍റെ ആരോഗ്യനില വഷളായെന്ന വാർത്തക്ക് പിന്നാലെ കിം സുഖം പ്രാപിക്കട്ടെ എന്ന് ട്രംപ് ആശംസ നേർന്നിരുന്നു. എന്നാൽ,
കിമ്മിന് മസ്തിഷ്കാഘാതം സംഭവിച്ചുവെന്ന റിപ്പോർട്ടുകൾ ദക്ഷിണ കൊറിയ തള്ളിയിരുന്നു. 36കാരനായ കിമ്മിന് ഗുരുതര രോഗമുണ്ടെന്നതിന് ഒരു തരത്തിലുളള സ്ഥിരീകരണവും ലഭിച്ചിട്ടില്ലെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്‍റിന്‍റെ ഓഫിസ് അറിയിച്ചു.
ഏപ്രിൽ 15ന് നടന്ന മുത്തച്ഛനും രാഷ്ട്രപിതാവുമായ കിം ഇൽ സുങ്ങിന്‍റെ ജന്മദിനാഘോഷ പരിപാടിയിൽ കിം പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ആരോഗ്യാവസ്ഥയെ കുറിച്ച് ഊഹാപോഹങ്ങൾ ഉയർന്നത്. ഏപ്രിൽ 11നാണ് കിം അവസാനമായി പുറംലോകം കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.