ന്യൂഡൽഹി: രാഷ്ട്രീയ പരസ്യങ്ങൾ നിരോധിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്ന് ഫേസ് ബുക്ക് വ്യക്തമാക്കി. സ്ഥാനാർഥികൾക്കും വിവിധ ഗ്രൂപ്പുകൾക്കും പരസ്യം അവരുടെ അഭിപ് രായപ്രകടനത്തിൽ പ്രധാനമാണ്.
ജനാധിപത്യത്തിൽ സ്വകാര്യ കമ്പനികൾ രാഷ്ട്രീയക്ക ാരേയോ വാർത്തയോ സെൻസർ ചെയ്യുന്നത് ശരിയല്ലെന്നാണ് കരുതുന്നതെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാർക് സക്കർബർഗ് പറഞ്ഞു. ഇത്തരം പരസ്യങ്ങൾ വരുമാനം ലക്ഷ്യമിട്ടുള്ളവയല്ല. ഇത് താരതമ്യേന ചെറിയ വരുമാനമാണ് നൽകുന്നത്. അടുത്ത വർഷത്തേക്കുള്ള വരുമാന കണക്കിൽ ദശാംശം അഞ്ചിൽ താഴെയാണ് ഇത്തരം പരസ്യങ്ങൾ തങ്ങൾക്ക് നൽകുക.
ഫേസ്ബുക്കിലെ പരസ്യങ്ങൾ മറ്റേത് ഇടങ്ങളിലുള്ളതിനേക്കാളും സുതാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തിൽ ഫേസ്ബുക്കിന് 280 കോടി ഉപഭോക്താക്കളുണ്ട്.
ഈ വർഷം സെപ്റ്റംബർ പാദത്തിൽ ഫേസ്ബുക്കിെൻറ വരുമാനം 1760 കോടി യു.എസ് ഡോളറാണ്. മറ്റൊരു ജനപ്രിയ സമൂഹ മാധ്യമമായ ട്വിറ്റർ നവംബർ 22 മുതൽ ആഗോളതലത്തിൽ രാഷ്ട്രീയ പരസ്യങ്ങൾ നിർത്തുകയാണ്. ഈ പശ്ചാത്തലത്തിൽ സക്കർ ബർഗിെൻറ പ്രഖ്യാപനത്തിന് ഏറെ പ്രാധാന്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.