ബെയ്റൂട്ട്: സിറിയയിെല അഭയാർഥി ക്യാമ്പിനു നേരെയുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ് ചാവേറാക്രമണത്തിൽ 12 പേർ കൊല്ലെപ്പട്ടു. സിറിയ-ഇറാഖ് അതിർത്തിയിലാണ് ആക്രമണം നടന്നത്. ഇറാഖിലേക്ക് കടക്കാൻ കാത്തിരിക്കുന്ന 300 ഒാളം കുടുംബങ്ങൾ അഭയാർഥി ക്യാമ്പിലുണ്ടായിരുന്നു. അഞ്ചു ചാവേറുകളെങ്കിലും ക്യാമ്പിലും പുറത്തുമായി പൊട്ടിത്തെറിച്ചിട്ടുണ്ടാകുമെന്നാണ് സിറിയൻ മനുഷ്യാവകാശ പ്രവർത്തകർ അവകാശെപ്പടുന്നത്. 31 സാധാരണക്കാരുൾപ്പെടെ 46പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്.
ആക്രണമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത െഎ.എസ്, സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിനു നേരെയാണ് ആക്രമണം നടത്തിയതെന്നും അവകാശപ്പെടുന്നു.അഭയാർഥികളെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. ഇറാഖ് അതിർത്തിയിൽ കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങളിൽ 10 സൈനികരുൾപ്പെടെ 46പേർ കൊല്ലെപ്പട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.