തെഹ്റാൻ: ഇറാൻ-ഇറാഖ് അതിർത്തിയിൽ ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരുരാഷ്ട്രങ്ങളിലുമായി 400 പേർ മരിച്ചു. 4000 ലേറെ പേർക്ക് പരിക്കേറ്റു. നിരവധിപേർ ഗുരുതരാവസ്ഥയിലാണ്. ഇറാഖിലും ഇറാനിലുമടക്കം മധ്യപൂർവേഷ്യയില്‍ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിെൻറ അനുരണനങ്ങൾ ഇസ്രായേലിലുംഅനുഭവപ്പെട്ടു. എന്നാൽ, ഇവിെട നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഞായറാഴ്ച പ്രാദേശികസമയം രാത്രി 9.18 നുണ്ടായ ഭൂകമ്പത്തിെൻറ പ്രഭവകേന്ദ്രം വടക്കൻ ഇറാഖിലെ കുർദ് മേഖലയിൽ ഹാലബ്ജയിലെ സുലൈമാനിയ നഗരമാണെന്ന് യു.എസ് ജിയേളാജിക്കൽ സർേവ അറിയിച്ചു. ഭൂകമ്പത്തിെൻറ ആഘാതത്തിൽ ഇറാനിലെ വടക്കൻ കെർമൻഷാ പ്രവിശ്യയിലെ നിരവധിപ്രദേശങ്ങൾ ദുരന്തത്തിനിരയായി. ഇവിടങ്ങളിലെ ഭൂരിപക്ഷം കെടിടങ്ങളും റോഡുകളും പാലങ്ങളും നിലംപൊത്തി. സംഭവം നടന്നത് രാത്രിയായതിനാൽ തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ദുഷ്കരമായതായി രക്ഷാപ്രവർത്തകരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. ഭൂകമ്പത്തിെൻറ പ്രകമ്പനം അനുഭവപ്പെട്ട ഇതര രാജ്യങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരായി. രാത്രി ഏറെ വൈകിയും തെരുവുകളിൽ ജനം കൂടിനിന്നു.ഇറാനെയും ഇറാഖിനെയും വേർതിരിക്കുന്ന സർഗോസ് മലകളോട് ചേർന്ന് കിടക്കുന്ന കെർമൻഷാ പ്രവിശ്യയിലെ ഗ്രാമങ്ങളിലാണ് കൂടുതൽ മരണവും നാശനഷ്ടവുമുണ്ടായത്.
കുവൈത്തിലും നേരിയ ഭൂചലനം
കുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച രാത്രിയുണ്ടായത് നേരിയ ഭൂചലനം. പരിഭ്രാന്തരായ ജനം ഒന്നാകെ റോഡിലിറങ്ങി. രാത്രി ഒമ്പതരയോടെയാണ് സംഭവം. അരമണിക്കൂർ നേരം പുറത്തിറങ്ങി നിൽക്കണമെന്ന പൊലീസ് അനൗൺസ്മെൻറും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതും ജനങ്ങളെ ഭീതിയിലാഴ്ത്തി. ഭയപ്പെടാനൊന്നുമില്ലെന്നും കെട്ടിടത്തിനകത്ത് കയറാമെന്നും പൊലീസ് അനൗൺസ്മെൻറ് നടത്തിയിരുന്നെങ്കിലും ഇത് എല്ലായിടത്തും എത്തിയിരുന്നില്ല. റിക്ടർ സ്കെയിലിൽ 4-5 ആണ് തീവ്രത രേഖപ്പെടുത്തിയത്.
ഭൂചലനം: ഭീതികൂട്ടി തുടർചലനങ്ങളും
അങ്കാറ: ഇറാൻ പ്രഭവകേന്ദ്രമായുണ്ടായ ഭൂചലനത്തിെൻറ പിന്നാലെയുണ്ടായ അമ്പതോളം തുടർചലനങ്ങൾ കനത്ത നാശനഷ്ടങ്ങളാണുണ്ടാക്കിയത്. 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇറാനിലെ നിരവധി പ്രവിശ്യകളിൽ അനുരണനങ്ങളുണ്ടാക്കി. ഞായറാഴ്ച രാത്രിയാണ് ചലനമുണ്ടായത്. വലിയ ആൾനാശമുണ്ടായ സർേപാളെ സഹബിൽ ബഹുനില കെട്ടിടങ്ങൾ നിലം പതിച്ചു. നഗരത്തിലെ പ്രധാന ആശുപത്രിക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി േകബിളുകൾ പൊട്ടിവീണും ആളപായമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഭൂചലനത്തിന് പിന്നാലെ വൈദ്യുതി, ടെലിേഫാൺ ബന്ധങ്ങൾ നിശ്ചലമായത് ജനങ്ങളുടെ ഭീതി ഇരട്ടിയാക്കി. രക്ഷാപ്രവർത്തനവും ദുഷ്കരമായി. ഭൂകമ്പ സാധ്യത സജീവമായ പ്രദേശമാണ് ഇറാൻ-ഇറാഖ് അതിർത്തി മേഖല. 2003 ഡിസംബർ 26ന് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ബാം എന്ന പൗരാണിക നഗരം തകർന്നടിയുകയും 31,000ലേറെ പേർ മരിക്കുകയും ചെയ്തിരുന്നു. തുർക്കി, ഇസ്രായേൽ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലും ഞായറാഴ്ചയുണ്ടായ ചലനം അനുരണനങ്ങളുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.