കൈറോ: ഗസ്സയിലേക്ക് പുറപ്പെട്ട 160 ഫലസ്തീനികൾ അതിർത്തി അടച്ചതിനെ തുടർന്ന് ദിവസങ്ങളായി ഭക്ഷണവും താമസവും ലഭിക്കാതെ കൈറോ വിമാനത്താവളത്തിൽ കടുത്ത ദുരിതത്തിനു നടുവിൽ. വിദേശത്തുനിന്ന് രണ്ടാഴ്ച മുമ്പാണ് സംഘം റഫ അതിർത്തി കടക്കാനായി കൈറോയിൽ വിമാനമിറങ്ങിയത്. എന്നാൽ, അതിർത്തി അടച്ചെന്നും ഗസ്സയിലേക്കു മടങ്ങാനാകില്ലെന്നും പറഞ്ഞ് അധികൃതർ ഇവരെ വിമാനത്താവളത്തിൽ പിടിച്ചിടുകയായിരുന്നു.
ഭക്ഷണവും താമസിക്കാൻ സൗകര്യവുമില്ലാതെ ദുരിതമനുഭവിക്കുന്ന സംഘത്തെക്കുറിച്ച് മനുഷ്യാവകാശ സംഘടനകളാണ് പുറംലോകത്തെ അറിയിച്ചത്. ഫെബ്രുവരി ഏഴിനാണ് ഇൗജിപ്ത് റഫ അതിർത്തി തുറന്നത്. മൂന്നു ദിവസത്തേക്കായിരുന്നു നടപടി. എന്നാൽ, രണ്ടു ദിവസമായപ്പോഴേക്ക് മുന്നറിയിപ്പില്ലാതെ അതിർത്തി അടച്ചു. ഇതാണ് ഫലസ്തീനികൾക്ക് വിനയായത്. വിദേശത്ത് പഠനം നടത്തുന്നവർ, ചികിത്സാവശ്യാർഥം പുറത്തുപോയവർ തുടങ്ങിയവരാണ് കുടുങ്ങിയത്. വിമാനമിറങ്ങി സീനായ് വഴി ഗസ്സയിലേക്ക് പുറപ്പെട്ടവരെ ബലൂസ ചെക്പോയൻറിൽ തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.