അങ്കാറ: തുർക്കിയുടെ ജനാധിപത്യം അമേരിക്കക്ക് വിൽക്കാനുള്ളതല്ലെന്ന് പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാൻ. ജറുസലേമിനെ ഇസ്രായേൽ തലസ്ഥാനമാക്കിയുള്ള അമേരിക്കൻ തീരുമാനം സംബന്ധിച്ച് യു.എൻ പൊതുസഭയിൽ ചർച്ച നടക്കാനിരിക്കെയാണ് ഉർദുഗാെൻറ പ്രസ്താവന. യു.എന്നിൽ യു.എസ് തീരുമാനത്തെ എതിർക്കുന്നവർക്ക് തങ്ങൾ നൽകുന്ന സഹായം വെട്ടിക്കുറക്കുമെന്ന് അമേരിക്കൻ അംബാസിഡർ നിക്കിഹാലെ ബുധനാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ഉർദുഗാെൻറ പ്രസ്താവന.
ട്രംപ് താങ്കൾക്ക് തുർക്കിയുടെ ജനാധിപത്യത്തെ ഡോളർ ഉപയോഗിച്ച് വിലക്ക് വാങ്ങാനാവില്ലെന്ന് ഉർദുഗാൻ വ്യക്തമാക്കി. ജറുസലേം വിഷയത്തിൽ തങ്ങളുടെ തീരുമാനം വ്യക്തമാണ്. കുറച്ച് ഡോളറുകൾക്കായി നിങ്ങളുടെ ജനാധിപത്യ പോരാട്ടത്തെ വിൽക്കരുതെന്നാണ് ലോക രാജ്യങ്ങളോട് പറയാനുള്ളത്. യു.എന്നിൽ അമേരിക്കക്ക് പ്രതീക്ഷിച്ച ഫലം കിട്ടില്ല. ലോക രാജ്യങ്ങൾ അമേരിക്കയെ നല്ലൊരു പാഠം പടിപ്പിക്കണമെന്നും ഉർദുഗാൻ ആവശ്യപ്പെട്ടു.
ഡിസംബർ ആറാം തിയതിയാണ് ജറുസലേമിനെ ഇസ്രായേൽ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചത്. ഇതിനെതിരെ ലോകരാജ്യങ്ങളിൽ നിന്ന് വൻ പ്രതിഷേധമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.