ലണ്ടൻ: പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ പാകിസ്താന് യൂറോപ്യൻ യൂനിയ െൻറ താക്കീത്. ഭീകരർക്കെതിരെ വ്യക്തവും സുസ്ഥിരവുമായ നടപടി സ്വീകരിക്കണമെന്ന് യൂറോപ്യൻ യൂനിയൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
യു.എൻ പട്ടികയിലുള്ള ഭീകരസംഘങ്ങൾക്കെതിരെ മാത്രമല്ല, വിവിധ ആക്രമണങ്ങളുടെ ഉത്തരവാദിത്തം അവകാശപ്പെടുന്ന വ്യക്തികൾക്കെതിരെയും നടപടി വേണം.
ഭിന്നതകൾ ഇന്ത്യയും പാകിസ്താനും ചർച്ചകളിലൂെട പരിഹരിക്കണമെന്നതാണ് യൂറോപ്യൻ യൂനിയെൻറ നിലപാടെന്നും പ്രത്യേക പ്രതിനിധി ഫെഡറിക മൊഗേറിനി വ്യക്തമാക്കി.
പുൽവാമയുടെ പശ്ചാത്തലത്തിലുണ്ടായ സംഘർഷത്തിെൻറ അന്തരീക്ഷം എത്രയുംപെെട്ടന്ന് ലഘൂകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.