സമയപരിധി അവസാനിച്ചു; കുടിയൊഴിപ്പിക്കൽ ഭീതിയിൽ ഫലസ്​തീനി ഗ്രാമം

ഗ​സ്സ: വീ​ടൊ​ഴി​ഞ്ഞു​പോ​കാ​ൻ ഇ​സ്രാ​േ​യ​ൽ കോ​ട​തി ന​ൽ​കി​യ സ​മ​യ​പ​രി​ധി തി​ങ്ക​ളാ​ഴ്​​ച അ​വ​സാ​നി​ച്ച​തോ​ടെ വെ​സ്​​റ്റ്​ ബാ​ങ്കി​ലെ ഖാ​ൻ അ​ൽ​അ​ഹ്​​മ​ർ ഗ്രാ​മ​വാ​സി​ക​ൾ മു​ൾ​മു​ന​യി​ൽ.
ഫ​ല​സ്​​തീ​നി​ക​ൾ പ​തി​റ്റാ​ണ്ടു​ക​ളാ​യി താ​മ​സി​ച്ചു​വ​രു​ന്ന നാ​ടോ​ടി ഗ്രാ​മ​മാ​ണ്​ ഇ​സ്ര​ാ​യേ​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി അ​ധി​നി​വേ​ശ​ത്തി​നൊ​രു​ങ്ങു​ന്ന​ത്.

സു​പ്രീം​കോ​ട​തി​യും പി​ന്തു​ണ​​ച്ച​തോ​ടെ അ​ടു​ത്തി​ടെ ഖാ​ൻ അ​ൽ​അ​ഹ്​​മ​റി​ലെ വീ​ടു​ക​ൾ​ക്കു​ മു​ന്നി​ൽ ഇ​സ്ര​ാ​യേ​ൽ സേ​ന​യെ​ത്തി കു​ടി​യൊ​ഴി​പ്പി​ക്ക​ൽ നോ​ട്ടീ​സ്​ പ​തി​ച്ചി​രു​ന്നു. പി​റ​ന്ന​ഗ്രാ​മ​ത്തി​ൽ അ​ധി​നി​വേ​ശം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു​റ​പ്പി​ച്ച്​ നാ​ട്ടു​കാ​ർ പ്ര​ദേ​ശ​ത്തെ സ്​​കൂ​ൾ​മു​റ്റ​ത്ത്​ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക്​ പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും എ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

​വെ​സ്​​റ്റ്​ ബാ​ങ്കി​ൽ ജൂ​ത ​കു​ടി​യേ​റ്റ ഗ്രാ​മ​ങ്ങ​ൾ​ക്കു ന​ടു​വി​ലാ​യ​തി​നാ​ൽ ഇ​വി​ടെ താ​മ​സ​ക്കാ​രാ​യ ഫ​ല​സ്​​തീ​നി​ക​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ഇ​​സ്രാ​യേ​ൽ സ​ർ​ക്കാ​ർ ശ്ര​മം തു​ട​രു​ന്നു​ണ്ട്. അ​ടു​ത്തി​ടെ സു​പ്രീം​കോ​ട​തി​യും അ​നു​മ​തി ​ന​ൽ​കി​യ​തോ​ടെ​യാ​ണ്​ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​യ​ത്. കു​ടി​​യൊ​ഴി​ഞ്ഞു​പോ​കു​ന്ന​വ​ർ​ക്ക്​ മ​റ്റൊ​രി​ട​ത്ത്​ വീ​ടു ന​ൽ​കാ​മെ​ന്ന്​ വാ​ഗ്​​ദാ​ന​മു​ണ്ടെ​ങ്കി​ലും മു​െ​മ്പാ​രി​ക്ക​ലും സ​മാ​ന വാ​ക്കു​ക​ൾ പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന്​ ഫ​ല​സ്​​തീ​നി​ക​ൾ പ​റ​യു​ന്നു.

200ഒാ​ളം സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​ണ്​ ഇ​വ​ർ​ക്ക്​ പി​ന്തു​ണ​യ​ർ​പ്പി​ച്ച്​ സ​മ​ര​മു​ഖ​ത്തു​ള്ള​ത്. പു​തി​യ കു​ടി​ലു​ക​ൾ പ​ണി​തും മ​ര​ങ്ങ​ൾ ന​ട്ടും പ്ര​തി​ഷേ​ധം കൊ​ഴു​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ ഫ​ല​സ്​​തീ​നി​ക​ൾ. വെ​സ്​​റ്റ്​ ബാ​ങ്കി​ൽ പൂ​ർ​ണ ഇ​സ്രാ​യേ​ൽ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സി ​മേ​ഖ​ല​യി​ൽ​പെ​ട്ട​താ​ണ്​ ഖാ​ൻ അ​ൽ​അ​ഹ്​​മ​ർ ഗ്രാ​മം. ഇ​വി​ടെ​യു​ള്ള ഫ​ല​സ്​​തീ​നി​ക​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​പ്പി​ക്കാ​ൻ നീ​ക്കം ത​കൃ​തി​യാ​ണ്.

Tags:    
News Summary - Evacuation deadline passes for West Bank Bedouin village slated for demolition -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.