ഷി ജിൻപിങ്ങി​െൻറ പേര്​ തെറ്റായി ഉപയോഗിച്ചതിൽ ഫേസ്​ബുക്കി​െൻറ ഖേദം

യാ​ംഗോൻ: മ്യാന്മർ സന്ദർശനത്തിനെത്തിയ ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്ങി​​െൻറ പേര്​ തെറ്റായി തങ്ങളുടെ പ്ലാറ്റ് ​ഫോമിൽ വന്നതിൽ ഫേസ്ബുക്ക്​ ​ക്ഷമ ചോദിച്ചു. ബർമീസ്​ ഭാഷയിൽനിന്ന്​ ഇംഗ്ലീഷിലേക്ക്​ തർജമ ചെയ്യു​േമ്പാൾ സംഭവിച്ച സാ​​ങ്കേതിക തകരാറുമൂലമാണ്​ അശ്ലീലച്ചുവയോടെ അദ്ദേഹത്തി​​െൻറ പേര്​ പ്രത്യ​ക്ഷപ്പെട്ടതെന്ന്​ ഫേസ്ബുക്ക്​​ അറിയിച്ചു.

ഷി ജിൻപിങ്ങുമായി കൂടിക്കാഴ്​ച നടത്തിയതി​​െൻറ ചിത്രം പ്രസിദ്ധീകരിച്ച മ്യാന്മർ ​സ്​റ്റേറ്റ്​ കൗൺസിലർ ഓങ്​സാൻ സൂചിയുടെ ഔദ്യോഗിക ഫേസ്​ബുക്ക്​​ പേജിലാണ്​​ അബദ്ധം വന്നത്​. അതേസമയം, ഗൂഗിളി​​െൻറ തർജമയിൽ ഇങ്ങനെയൊരു അബദ്ധം കടന്നുകൂടിയതുമില്ല.
Tags:    
News Summary - Facebook blames 'technical error' for Xi Jinping name probblem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.