ഫലസ്തീന്‍ വെബ്സൈറ്റ് പേജുകള്‍ നിരോധിച്ചതിന് ഫേസ്ബുക് മാപ്പുപറഞ്ഞു

ജറൂസലം: രണ്ടു ഫലസ്തീന്‍ വെബ്സൈറ്റ് പേജുകള്‍ നീക്കംചെയ്ത നടപടിയില്‍ ഫേസ്ബുക് മാപ്പുപറഞ്ഞു. 52 ലക്ഷം പേര്‍ പിന്തുടരുന്ന അല്‍ഖുദ്സ് ന്യൂസ് നെറ്റ്വര്‍ക്കും 63.5 ലക്ഷം പേര്‍ വായിക്കുന്ന ഷെബാബ് വാര്‍ത്താ ഏജന്‍സിയുടെയും പേജുകളാണ് ഫേസ്ബുക് നിരോധിച്ചത്. ഇലക്ട്രോണിക് ഇന്‍തിഫാദയിലെ ലേഖനങ്ങളും ഫേസ്ബുക് വിലക്കിയിരുന്നു.

ഈ പേജുകള്‍ നീക്കംചെയ്തത് തെറ്റാണെന്നു ബോധ്യപ്പെട്ടെന്നും അവ പുന$സ്ഥാപിച്ചെന്നും ഫേസ്ബുക് അധികൃതര്‍ പറഞ്ഞു. ഇസ്രായേല്‍-ഫേസ്ബുക് ഉന്നതര്‍ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഫേസ്ബുക്കിന്‍െറ പേജുകള്‍ നിരോധിക്കാനുള്ള തീരുമാനമുണ്ടായതെന്നാണ് ഫലസ്തീന്‍ അനുയായികള്‍ വിശ്വസിക്കുന്നത്. 

Tags:    
News Summary - fb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.