ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ഗോത്ര മേഖലയായ ദൈറിലെ സ്ത്രീകൾ ചരിത്രത്തിലാദ്യമായി വോട്ട് രേഖപ്പെടുത്തി. അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് സ്ത്രീകൾ വോട്ട് രേഖപ്പെടുത്തുന്നതിന് ഗോത്ര വിലക്ക് നിലനിന്നിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ കാലങ്ങളിൽ ഇവിടെ വോട്ട് ചെയ്യാൻ സ്ത്രീകൾ എത്തിയിരുന്നില്ല.
എന്നാൽ, ഇത്തവണ 10 ശതമാനത്തിൽ കുറവ് സ്ത്രീ വോട്ടർമാർ എത്തുന്ന പോളിങ് സ്റ്റേഷനുകളിലെ വോെട്ടടുപ്പ് അസാധുവാക്കുമെന്ന് പാക് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ഇവിടെ സ്ത്രീകൾ വോട്ടു ചെയ്യാൻ എത്തിത്തുടങ്ങിയത്.
അതിർത്തി മേഖലയായ മൊഹ്മന്ദ്, സൗത്ത് വസീറിസ്താൻ, ബാദിൻ, മിത്തി എന്നിവിടങ്ങളിലെല്ലാം സ്ത്രീകൾ കൂട്ടമായി വോട്ട് രേഖപ്പെടുത്താനെത്തിയതായി പാക് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.