മൂസിൽ: ഇറാഖിലെ സംഘർഷ മേഖലയായ മൂസിലിലെ അഭയാർഥി ക്യാമ്പിൽ ഭക്ഷ്യവിഷബാധ. 750 പേർക്ക് വിഷബാധയുണ്ടായതായും രണ്ടുപേർ മരിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാമ്പിൽ വിതരണംചെയ്ത ഭക്ഷണമുണ്ടാക്കിയ റസ്റ്റാറൻറിെൻറ ഉടമയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
മൂസിലിനും തൊട്ടടുത്ത നഗരമായ ഇർബിലിനുമിടയിലുള്ള റോഡിലെ അൽഖാസറിലെ ക്യാമ്പിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. 6000ത്തോളം അംഗസഖ്യയുള്ള ക്യമ്പാണിത്. തിങ്കളാഴ്ച ഇഫ്താറിനായി ഒരുക്കിയ ഭക്ഷണത്തിലായിരുന്നു വിഷബാധയെന്ന് പാർലമെൻറംഗവും അഭയാർഥിസമിതി അംഗവുമായ സാഹിദ് ഖാത്തൂൻ പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റിെൻറ നിയന്ത്രണത്തിലായ മൂസിൽ തിരിച്ചുപിടിക്കാൻ അമേരിക്കയുടെ പിന്തുണയോടെ ഇറാഖിസൈന്യം ശ്രമം ശക്തമാക്കിയതിനെ തുടർന്ന് മാസങ്ങളായി കനത്തപോരാട്ടമാണ് നടക്കുന്നത്. ഇതേതുടർന്ന് കഴിഞ്ഞ ഒക്ടോബറിനുശേഷം ഏഴര ലക്ഷത്തോളം പേർ പ്രദേശത്ത് അഭയാർഥികളായിട്ടുണ്ട്. മേയ് അവസാനവാരം മാത്രം മൂസിലിെൻറ വടക്കു-പടിഞ്ഞാറൻ മേഖലയിൽനിന്നും പഴയ നഗരഭാഗത്തുനിന്നും 10,000ത്തിലധികം ആളുകളാണ് പലായനം ചെയ്തത്. ചിലർ സമീപ നഗരങ്ങളിലേക്കും മറ്റും ചേക്കേറിയിട്ടുണ്ടെങ്കിലും ഭൂരിഭാഗവും ക്യാമ്പുകളിലാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.