അബൂദബി: യമനിൽ യു.എ.ഇ സൈനിക ഹെലികോപ്ടർ തകർന്ന് നാലു സൈനികർ കൊല്ലപ്പെട്ടു. യന്ത്രത്തകരാറുമൂലം ൈപലറ്റ് അടിയന്തര ലാൻഡിങ്ങിന് ശ്രമിച്ചതാണ് ഹെലികോപ്ടർ തകരാനുണ്ടായ കാരണമെന്നാണ് വിവരം. യു.എ.ഇ സൈനിക വിഭാഗം മേധാവികൾ ഇക്കാര്യം സ്ഥിരീകരിച്ചു.
യമനിെല ഷബ്വ പ്രവിശ്യയിലാണ് സംഭവം. ഇൗ പ്രവിശ്യയിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള യു.എ.ഇ സൈനിക സംഘം അൽഖാഇദയുടെ കേന്ദ്രങ്ങൾ തകർത്തിരുന്നു. യമനിൽ വിമത വിഭാഗത്തിനെതിരെയുള്ള യുദ്ധത്തിൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളിൽ യു.എ.ഇ പ്രധാന പങ്കാളികളാണ്. ഹെലികോപ്ടർ തകർന്ന് സൈനികർ കൊല്ലപ്പെട്ടത് സൗദിയും സ്ഥിരീകരിച്ചിട്ടുണ്ട്്. കൂടുതൽ അന്വേഷണത്തിന് യു.എ.ഇ ഉത്തരവിട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.