കോവിഡ് 19: ജി-20 അംഗരാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി

റിയാദ്: ലോകത്ത് ഭീതി പടർത്തുന്ന കോവിഡ് 19 സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജി-20 അംഗരാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി സൗ ദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ അധ്യക്ഷതയില്‍ ചേരും. വിഡിയോ കോൺഫറൻസിങ് വഴി വ്യാഴാഴ്ച ചേരുന്ന യോഗത്തില്‍ ഐക്യ രാഷ്ട്ര സഭ, ലോകാരോഗ്യ സംഘടനാപ്രതിനിധികളും പങ്കെടുക്കും.

കോവിഡ് വ്യാപനം തടയുന്നതിനും ആഗോള സാമ്പത്തിക മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുമുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് ഉച്ചകോടി വിളിച്ചു ചേര്‍ത്തത്.

അംഗ രാജ്യങ്ങളായ ജോര്‍ദാന്‍, സ്‌പെയിന്‍, സിംഗപൂര്‍, സ്വിറ്റസര്‍ലാന്‍റ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരും ജി.സി.സി പ്രസിഡന്‍റും യോഗത്തില്‍ പങ്കെടുക്കും.

സൗദിയുടെ നേതൃത്വത്തില്‍ ജി-20 അംഗ രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും വിഡിയോ കോണ്‍ഫറന്‍സ് യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജ്യ തലവന്‍മാരുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേരാന്‍ തീരുമാനമെടുത്തത്.

വിഡിയോ കോൺഫറൻസിങ് വഴി നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിൽ കുറിച്ചു. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഒരു ഫലപ്രദമായ ഒരു ചർച്ചയാണ് ഉച്ചകോടിയിൽ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - G20 summit on Covid-19-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.