ബിയാറിറ്റ്സ് (ഫ്രാൻസ്): ആമസോൺ മഴക്കാടുകളിൽ പടരുന്ന തീയും ഇറാൻ-യു.എസ് നയതന്ത് ര യുദ്ധവും ചർച്ച ചെയ്ത് ജി7 ഉച്ചകോടി. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ചൈനയു മായുള്ള വ്യാപാര യുദ്ധങ്ങളും ജി7 കൂട്ടായ്മയുടെ ഐക്യം സംബന്ധിച്ച ചോദ്യങ്ങളും ഉച്ചകേ ാടിയുടെ പ്രസന്നതക്കുമേൽ കരിനിഴൽ വീഴ്ത്തുന്നതായി. ഫ്രാൻസിലെ ബിയാറിറ്റ്സിൽ നട ക്കുന്ന ഉച്ചകോടിയിൽ ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരീഫ് അപ്രതീക്ഷിത അതിഥ ിയായെത്തിയതോടെ ഉച്ചകോടിയുടെ ചർച്ചയുടെ ഗതിമാറി.
ചർച്ചയുടെ ഗതിമാറ്റി ഇറാ ൻ
ഇറാൻ-യു.എസ് നയതന്ത്ര സംഘർഷത്തിൽ അയവുവരുത്താനുള്ള സാധ്യതയാരാഞ്ഞ് ഉച്ച കോടിയുടെ ആതിഥേയനായ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണാണ് സരീഫിെന ക്ഷണിച ്ചത്. ട്രംപുമായി സരീഫ് കൂടിക്കാഴ്ച നടത്തിയില്ലെങ്കിലും അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ സരീഫിനെ ഉച്ചകോടിയുടെ വേദിയിൽ കൊണ്ടുവരാൻ കഴിഞ്ഞത് ഫ്രാൻസിെൻറ നയതന്ത്ര വിജയമാണ്.
‘മുന്നോട്ടുള്ള യാത്ര ദുഷ്കരമാണ്, എങ്കിലും പരിശ്രമിക്കുന്നു’ എന്നാണ് ഫ്രഞ്ച് പ്രസിഡൻറ് മാക്രോൺ, വിദേശമന്ത്രി ഴാങ് യവെസ് ലെ ഡ്രിയൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം സരീഫ് ട്വിറ്ററിൽ കുറിച്ചത്.
അതേസമയം, ഇറാൻ പ്രതിനിധിയുമായി കൂടിക്കാഴ്ചക്ക് സമയമായില്ലെന്നായിരുന്നു ട്രംപിെൻറ നിലപാട്. ഇത്രനേരത്തേ കൂടിക്കാഴ്ച നടത്താൻ താനില്ലെന്ന് ട്രംപ് പറഞ്ഞു. സരീഫിെൻറ സന്ദർശനത്തെ കുറിച്ച് അറിയാമായിരുന്നു. ഇതിന് മാക്രോൺ നടത്തിയ ഇടപെടലുകൾക്ക് തെൻറ അനുമതിയുണ്ടായിരുന്നെന്നും ട്രംപ് പറഞ്ഞു. ശനിയാഴ്ച ട്രംപും മാക്രോണും തമ്മിൽ നടത്തിയ രണ്ടു മണിക്കൂർ കൂടിക്കാഴ്ചയിലാണ് സന്ദർശനം സംബന്ധിച്ച വിവരം അറിയിച്ചതെന്ന് ഫ്രഞ്ച് അധികൃതർ പറഞ്ഞു.
ഉച്ചകോടിയിൽ എരിഞ്ഞ് ആമസോണിലെ തീ
ഭൂമിയുടെ ഹരിത ശ്വാസകോശമെന്നറിയപ്പെടുന്ന ബ്രസീലിലെ ആമസോൺ മഴക്കാടുകളെ വിഴുങ്ങിയ തീ ഉയർത്തുന്ന പ്രശ്നങ്ങൾ ഉച്ചകോടി ചർച്ചചെയ്യണമെന്ന് നിർദേശിച്ചത് ഫ്രഞ്ച് പ്രസിഡൻറ് മാക്രോണാണ്. ഇത് അന്താരാഷ്ട്ര പ്രതിസന്ധിയാണെന്ന് കഴിഞ്ഞയാഴ്ച മാക്രോൺ പറഞ്ഞിരുന്നു. യു.എസ് ഒഴികെയുള്ള ജി7 അംഗരാജ്യങ്ങൾ നിർദേശത്തോട് സജീവമായി പ്രതികരിച്ചപ്പോൾ തണുത്ത പ്രതികരണമാണ് ട്രംപിൽ നിന്നുണ്ടായത്. വിഷയത്തിൽ ബ്രസീൽ പ്രസിഡൻറ് ജൈർ ബോൽസൊനാരോക്ക് പിന്തുണ നൽകാൻ മറ്റ് അംഗങ്ങൾ തയാറായെങ്കിലും ട്രംപ് വിട്ടുനിന്നു.
എന്നാൽ, ജി7 രാജ്യങ്ങൾ സംയുക്തമായി ബ്രസീലിന് 22 മില്യൺ ഡോളർ (158 കോടി രൂപ) സഹായധനമായി നൽകാനുള്ള തീരുമാനത്തെ യു.എസ് പിന്തുണച്ചു. തുക എത്രയും വേഗത്തിൽ എത്തിച്ചുനൽകുമെന്ന് മാക്രോൺ അറിയിച്ചു. ഇതിനു പുറമെ ബ്രസീലിന് സൈനിക സഹായവും നൽകുമെന്ന് മാക്രോൺ അറിയിച്ചു.
ഭിന്നിപ്പ് വ്യക്തമാക്കി വ്യാപാര ചർച്ച
ഉച്ചകോടിയിലുടനീളം യു.എസും ജി7ലെ മറ്റു അംഗരാജ്യങ്ങളും തമ്മിലുള്ള ഭിന്നപ്പിെൻറ കേന്ദ്ര ബിന്ദുവായത് വ്യാപാര നയം സംബന്ധിച്ച ചർച്ച. വിപണിയിലേക്കുള്ള പ്രവേശനം, ഇറക്കുമതിച്ചുങ്കം തുടങ്ങിയ വിഷയങ്ങളിൽ സഖ്യരാജ്യങ്ങളെപോലും കടുത്ത ഉടമ്പടികൾക്ക് മുതിരുന്ന ട്രംപിെൻറ നയങ്ങളെ അംഗങ്ങൾ വിമർശിച്ചു. ചൈന-യു.എസ് വ്യാപാര യുദ്ധത്തിെൻറ പശ്ചാത്തലത്തിൽ ഇറക്കുമതി തീരുവ ഉയർത്തിയ ട്രംപിെൻറ നടപടിയെ അംഗങ്ങൾ വിമർശിച്ചു. രണ്ടു വലിയ വ്യാപാര ശക്തികൾ തമ്മിലുള്ള യുദ്ധം ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. വ്യാപാര മേഖലയിൽ സമാധാനമുണ്ടാകുന്നതിനൊപ്പമാണ് തങ്ങളെന്നും ജോൺസൺ പറഞ്ഞു.
അംഗങ്ങളായ കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, യു.എസ് എന്നീ രാജ്യങ്ങളുടെ ഭരണാധികാരികൾക്ക് പുറമെ യൂറോപ്യൻ യൂനിയൻ കൗൺസിൽ പ്രസിഡൻറും ഉച്ചകോടിയിൽ പങ്കെടുത്തു. ആതിഥേയനായ ഫ്രഞ്ച് പ്രസിഡൻറിെൻറ ക്ഷണപ്രകാരം ഇന്ത്യ, ആസ്ട്രേലിയ, ബുർകിനഫാസോ, ചിലി, ഈജിപ്ത്, റുവാണ്ട, സെനഗൽ, ദക്ഷിണാഫ്രിക്ക, സ്പെയിൻ എന്നീ രാജ്യങ്ങളുടെ ഭരണാധികാരികളും ഉച്ചകോടിയുടെ ഭാഗമായുള്ള വിവിധ സെഷനുകളിൽ പെങ്കടുത്തു.
ഇതിനു പുറമെ ഇറാൻ വിദേശ മന്ത്രി മുഹമ്മദ് ജവാദ് സരീഫ്, ഇത്തവണത്തെ നൊേബൽ പുരസ്കാര ജേതാക്കളായ ഡെനിസ് മുക്വഗെ, നാദിയ മുറാദ്, ബെനിനീസ്-അമേരിക്കൻ ഗായിക ആംഗലിക്വെ കിജോ എന്നിവർ പ്രത്യേക ക്ഷണിതാക്കളുമായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.