കൊളംബോ: ശ്രീലങ്കയിൽ ന്യൂനപക്ഷ മുസ്ലിം വോട്ടർമാരുമായ പോയ ബസിന് നേരെ വെടിവെപ്പ്. രാജ്യത്തിൻെറ വടക്ക്- പടിഞ്ഞാറൻ മേഖലയിലാണ് വെടിവെപ്പുണ്ടായത്. പ്രസിഡൻറ് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങാൻ മണിക്കൂറ ുകൾ മാത്രം ബാക്കി നിൽക്കെയാണ് സംഭവം.
വെടിവെപ്പിൽ ആളപായമുള്ളതായി സ്ഥിരീകരണമില്ല. അക്രമകാരികൾ ടയറുകൾ കത്തിച്ച് റോഡിൽ തടസമുണ്ടാക്കി. തീരദേശ നഗരമായ പുറ്റാലത്ത് നിന്ന് സമീപ ജില്ലയായ മാന്നാറിലേക്ക് പോയവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.
പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തുകയും റോഡിലെ തടസം നീക്കുകയും ചെയ്തു. പൊലീസ് സുരക്ഷയിലാണ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത്. അതേസമയം, ശ്രീലങ്കൻ സൈന്യം പല റോഡുകളും അനധികൃതമായി ബ്ലോക്ക് ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.