ലാഹോർ: മുംബൈ ഭീകരാക്രമത്തിെൻറ ബുദ്ധികേന്ദ്രം എന്ന് പറയപ്പെടുന്ന ഹാഫിസ് സഇൗദ് ജൂലൈ 25ന് പാകിസ്താനിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കും. തെൻറ സംഘടനയായ ജമാ അത്ത് ഉദ്ദവയുടെ പുതിയ രാഷ്ട്രീയ പാർട്ടി മില്ലി മുസ്ലിം ലീഗിന്(എം.എം.എൽ) പാകിസ്താൻ തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്ട്രേഷൻ ലഭിക്കാത്തതിനാലാൽ അല്ലാഹ ഉ അക്ബർ തെഹ്രീക്(എ.എ.ടി) എന്ന പാർട്ടിയിൽ നിന്നുമാണ് ഹാഫിസ് സഇൗദ് മത്സരിക്കുക.
തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്ട്രേഷൻ ഉണ്ടെങ്കിലും നിർജ്ജീവമായിരിക്കുന്ന പാർട്ടിയാണ് അല്ലാഹ ഉ അക്ബർ തെഹ്രീക്. കസേരയാണ് എ.എ.ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം. ഇൗ ചിഹ്നത്തിലായിരിക്കും ജമാ അത്ത് ഉദ്ദവ സ്ഥാനാർഥികൾ രാജ്യവ്യാപകമായി മത്സരിക്കുക.
കഴിഞ്ഞ 11 മാസത്തോളമായി എം.എം.എല്ലിന് രജിസ്ട്രേഷൻ നിഷേധിക്കപ്പെടുകയാെണന്നും എ.എ.ടി സ്ഥാനാർഥികളെ പിന്തുണച്ചുകൊണ്ട് തങ്ങൾ തെരഞ്ഞെടുപ്പിെൻറ ഭാഗമാവുമെന്നും എം.എം.എൽ പ്രസിഡൻറ് സൈഫുല്ല ഖാലിദ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷനിൽ 350ഒാളം പാർട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ എം.എം.എല്ലിനോട് മാത്രമാണ് എതിർപ്പ്. ഇതിനെതിരെ തങ്ങൾ നിയമയുദ്ധം നടത്തുമെന്നും ഖാലിദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.