െബെറൂത്: ആറു വർഷത്തിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തിൽ ബശ്ശാർ അൽഅസദ് സർക്കാർ ജയിച്ചെന്ന് സഖ്യകക്ഷിയായ ഹിസ്ബുല്ലയുടെ നേതാവ് സയ്യിദ് ഹുസൈൻ നസ്റുല്ല. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും തുടരുന്നത് ഒറ്റപ്പെട്ട സംഘട്ടനങ്ങൾ മാത്രമാണെന്നും ഹിസ്ബ് അനുകൂല പത്രത്തിനു നൽകിയ പ്രതികരണത്തിൽ നസ്റുല്ല പറഞ്ഞു. ആദ്യമായാണ് ബശ്ശാർ ഭരണകൂടത്തിെൻറ ഭാഗമായ കക്ഷി സിറിയയിൽ വിജയം അവകാശപ്പെട്ട് രംഗത്തുവരുന്നത്.
റഷ്യയുടെ സഹായത്തോടെ പ്രധാന നഗരങ്ങളായ അലപ്പോ, ഹിംസ്, ഡമസ്കസ് എന്നിവയുൾപ്പെടെ സിറിയയുടെ ഒട്ടുമിക്ക ഭാഗങ്ങളും ബശ്ശാർ സേന തിരിച്ചുപിടിച്ചിരുന്നു. പടിഞ്ഞാറൻ മേഖല സമ്പൂർണമായി കീഴടങ്ങിയതോടെ എണ്ണ സമൃദ്ധമായ ദെയ്ർ അൽസൂറിലും സർക്കാർ സൈന്യം വൻ മുന്നേറ്റമുണ്ടാക്കി. ഇതുവരെയും െഎ.എസ് നിയന്ത്രണത്തിലായിരുന്ന പ്രദേശമാണ് ഇതോടെ സർക്കാർ പിടിച്ചെടുത്തത്. യുദ്ധത്തിൽ അന്തിമ ജയം അടുത്തെത്തിയതായി കഴിഞ്ഞ മാസം ബശ്ശാർ അൽഅസദ് നടത്തിയ ടെലിവിഷൻ പ്രസംഗത്തിൽ വിശ്വാസം പ്രകടിപ്പിച്ചിരുന്നു.
അമേരിക്കൻ പിന്തുണയോടെ പ്രവർത്തിക്കുന്ന സിറിയൻ ഡെമോക്രാറ്റിക് സേനയും ഇവിടെ സജീവമാണ്. കുർദ് വൈ.പി.ജി മിലീഷ്യയുടെ നിയന്ത്രണത്തിലുള്ള ഇൗ വിമത സേന സിറിയൻ സർക്കാറിനെതിരെ നേരിട്ട് സംഘട്ടനത്തിനില്ല. അതേ സമയം, റഖ തിരിച്ചുപിടിക്കാനുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.