േഹാേങ്കാങ്: 28 വർഷം മുമ്പ് െബയ്ജിങ്ങിലെ ടിയാനൻമെൻ ചത്വരത്തിൽ പ്രതിഷേധക്കാർക്കെതിരെ നടന്ന അടിച്ചമർത്തലിെൻറ ഒാർമയിൽ ആയിരക്കണക്കിന് േഹാേങ്കാങ്ങുകാർ. വർഷങ്ങൾക്കു മുമ്പ് ചൈനീസ് സർക്കാർ നടത്തിയ സൈനിക അട്ടിമറിയുടെ വേദനയിൽ വിക്ടോറിയ പാർക്കിൽ നിരവധി പേരാണ് ഒത്തുകൂടിയത്. ചൈനയുടെ സ്വയംഭരണ പ്രദേശമായ േഹാേങ്കാങ്ങിൽ ഏറ്റവുമധികം ഒാർമിക്കപ്പെടുന്ന സംഭവമാണ് ടിയാനൻമെൻ രക്തച്ചൊരിച്ചിൽ.
എന്നാൽ, ചൈനയിൽ സംഭവവുമായി ബന്ധപ്പെട്ട ഒാർമപുതുക്കലുകൾക്കും മറ്റ് പരിപാടികൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 1989ൽ ടിയാനൻെമൻ ചത്വരത്തിൽ വിദ്യാർഥി പ്രക്ഷോഭകർക്കെതിരെ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് േപർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.