ഹോങ്കോങ്: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ഹോങ്കോങ്ങിൽ മേയ് ഒന്നിന് ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഒത്തുകൂടിയവരെ പിരിച്ചുവിടാൻ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് മാസങ്ങളായി നടക്കുന്ന പ്രക്ഷോഭത്തിെൻറ ഭാഗമായാണ് ആളുകൾ ചെറുകൂട്ടങ്ങളായി തൊഴിലാളി ദിനത്തിൽ തെരുവിലിറങ്ങിയത്.
കൗലൂൺസ് മോങ് കോക്ക്, ക്വാൻ ടോംഗ് സബ്‌വേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രതിഷേധം അരങ്ങേറി. കോവിഡ് പശ്ചാത്തലത്തിൽ പാലിക്കേണ്ട സാമൂഹിക അകലം ലംഘിക്കരുതെന്ന് പൊലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. ഒടുവിൽ ഷോപ്പിങ് മാൾ വളയാൻ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കുരുമുളക് സ്‌പ്രേ ഉപയോഗിക്കുകയായിരുന്നു.
ഹോങ്കോങ്ങിലെ തടവുകാരെ ചൈനയിലേക്ക് മാറ്റാൻ അനുവദിക്കുന്ന ബിൽ പാസാക്കിയതിനെതിരെ കഴിഞ്ഞ ജൂണിൽ ആരംഭിച്ച പ്രതിഷേധത്തിെൻറ തുടർച്ചയാണ് പ്രകടനങ്ങൾ. ബിൽ പിന്നീട് പിൻവലിച്ചിരുന്നു. കഴിഞ്ഞ ആഴ്‌ചയും ഷോപ്പിങ് മാളുകൾ േകന്ദ്രീകരിച്ച് പ്രകടനങ്ങൾ നടന്നിരുന്നു. ഇതിെൻറ പേരിൽ 15 ജനാധിപത്യ അനുകൂല പ്രവർത്തകരെയും മുൻ നിയമനിർമാതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.